തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണത്തെ സംബന്ധിച്ച അവകാശവാദത്തെ പരിഹസിച്ച് സിപിഎം നേതാവ് എം.ബി രാജേഷ്. നാട്ടുകാരോട് തളളുന്ന പോലെ ട്രംപിനോട് തള്ളിയതാവും, ഒരു കോടി പ്രതീക്ഷിച്ചിടത്ത് ഒരു ലക്ഷം കണ്ടാല്‍ ട്രംപിന്റെ വിധം മാറിയേക്കാം എന്നാണ് രാജേഷ് പരിഹസിച്ചത്. അഹമ്മദാബാദിലെ എയര്‍പോര്‍ട്ടില്‍ നിന്ന് പുതിയ സ്റ്റേഡിയത്തിലേക്ക് 5-7 ദശലക്ഷം ആളുകള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.
അഹമ്മദാബാദില്‍ തന്നെ സ്വീകരിക്കാന്‍ ഒരു കോടിയാളുകള്‍ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയില്‍ കാച്ചിയിട്ടുണ്ട്. ഇതു വരെ എഴുപതുലക്ഷം പേര്‍ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അതേ സമയം അഹമ്മദബാദിലെ സംഘാടകര്‍ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിന്റെ നൂറിരട്ടിയാളുകള്‍ വരുമെന്നാണ് മോദി ട്രംപി നോട് തള്ളിയിരിക്കുന്നത്. ട്രംപാണെങ്കില്‍ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവന്‍ പൊങ്ങച്ചംപറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാന്‍ മോദിയും വിശ്വസിക്കാനൊരു ട്രംപുംമെന്നും അദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടിയാളുകൾ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയിൽ കാച്ചിയിട്ടുണ്ട്. ഇതു വരെ എഴുപതുലക്ഷം പേർ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അതേ സമയം അഹമ്മദബാദിലെ സംഘാടകർ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിൻ്റെ നൂറിരട്ടിയാളുകൾ വരുമെന്നാണ് മോദി ട്രംപി നോട് തള്ളിയിരിക്കുന്നത്. ട്രം പാണെങ്കിൽ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവൻ പൊങ്ങച്ചംപറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും.
പക്ഷേ അഹമ്മദാബാദിൽ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാൽ ട്രം പിൻ്റെ വിധം മാറിക്കൂടായ്കയില്ല. ട്രം പ് ആള് പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് wwF ലെ പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യൺ ടൺ സാമ്പത്തിക വളർച്ച എന്നൊക്കെ തളളുന്ന പോലെ ട്രം പിനോട് തള്ളിയതാവും. എന്താവുംന്ന് കണ്ടറിയാം.
https://www.facebook.com/mbrajeshofficial/posts/2972132892847701?__xts__%5B0%5D=68.ARCrhBL1K35voIotI2RVCmqQoHLctik49hwCszuM_ZwBMax88keZKZYo3lcP6ZmaPqfehaZatkjv78lxckmGn9UNu4ci259wvtsCzXNGdwfJ6mGrzJCNCbJ4TzgGDcQVvLNekojQ_UXgo1oD2Bk6ua1fKjZ4JEorJ3BE2NJ17Bw0MeFnFswDBga_6loD5fEBp-xZbfWxj3hAgTselbxULS7rQheUFqgnBNSH53EjdhCbZKAg0pnyAzExfCicPAEyCwrLJMtbuBZauVe1-o4mvJOL8EhKY9Wmr8WyvhgwsRDp4ZD3-SjgxuEfpoNwD7o6Yfo1vIIO_M9VtDwZ6JnI1Q&__tn__=-R
Post Your Comments