Latest NewsUAENewsGulf

യുഎഇയിൽ സാഹസിക യാത്രയ്ക്കിടെ പരിക്കേറ്റ് പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെ ഹെലികോപ്‍റ്ററിലെത്തി രക്ഷിച്ച് പോലീസ്

റാസല്‍ഖൈമ: യുഎഇയിൽ സാഹസിക യാത്രയ്ക്കിടെ പരിക്കേറ്റ് പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെ ഹെലികോപ്‍റ്ററിലെത്തി രക്ഷിച്ച് പോലീസ്. റാസല്‍ഖൈമയിലെ ശാം പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെയാണ് ശനിയാഴ്ച നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ സെന്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. പര്‍വതത്തിന് മുകളില്‍ കയറിയ ഇയാള്‍ക്ക് അവിടെ വെച്ച് പരിക്കേറ്റതോടെ താഴേക്ക് ഇറങ്ങാന്‍ കഴിയാതെയായി. രാവിലെ 11.16നാണ് അധികൃതര്‍ക്ക് സഹായ അഭ്യര്‍ത്ഥന ലഭിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തുകയും ഹെലികോപ്റ്ററിലെത്തി രക്ഷപെടുത്തുകയുമായിരുന്നു. പരിക്കേറ്റയാളെ സഖര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Also read : ഭൂമി പരന്നതാണെന്ന് വിശ്വസിച്ച് അത് തെളിയിക്കാൻ നിരവധി പരീക്ഷണങ്ങൾ നടത്തിയ മൈക്ക് ഹ്യൂഗ്സ്  റോക്കറ്റ് തകര്‍ന്നുവീണ് മരിച്ചു

പര്‍വതങ്ങളിലും മറ്റും സാഹസിക യാത്രയ്ക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ സെന്റര്‍ അധികൃതർ അറിയിച്ചു. ആശയവിനിമയത്തിനുള്ള എല്ലാ മാര്‍ഗങ്ങളും കൈയില്‍ കരുതുക. അത്യാവശ്യ സാഹചര്യങ്ങളുണ്ടായാല്‍ പോലീസിനെ വിവരമറിയിക്കണം. ഓരോ സമയത്തും എവിടെയാണെന്ന വിവരം കുടുംബാംഗങ്ങളെ അറിയിക്കണമെന്നും മഴയുള്ള സമയങ്ങളില്‍ പര്‍വത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button