Latest NewsNewsIndia

ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാന്‍ സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന്

ന്യൂഡല്‍ഹി: ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാനുള്ള സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന് എത്തിച്ചു. ട്രംപ് കളക്ഷന്‍ എന്നു പേരിട്ടിരിക്കുന്ന പാത്രങ്ങള്‍ യു.എസ്. പ്രസിഡന്റ് ഡല്‍ഹിയില്‍ ചെലവഴിക്കുന്ന സമയത്ത് ഉപയോഗിക്കുമെന്നാണു കരുതപ്പെടുന്നത്. അരുണ്‍ പാബുവാള്‍ എന്നയാളാണു വിശേഷപ്പെട്ട പാത്രങ്ങള്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ചിരിക്കുന്നത്.

ചെമ്പിലും ഓടിലും നിര്‍മിക്കുന്ന പാത്രങ്ങളില്‍ സ്വര്‍ണവും വെള്ളിയും പ്രത്യേക രീതിയില്‍ വിളക്കി ചേര്‍ക്കുകയാണു ചെയ്യുന്നത്. മൂന്നാഴ്ചകൊണ്ടാണു ട്രംപിനും കുടുംബത്തിനും ഉപയോഗത്തിനുള്ള പാത്രങ്ങള്‍ നിര്‍മിച്ചത്. പ്രസിഡന്റായിരിക്കെ ഒബാമ നടത്തിയ രണ്ട് ഇന്ത്യാ സന്ദര്‍ശനങ്ങളിലും പാബുവാളായിരുന്നു പ്രത്യേക പാത്രങ്ങള്‍ നിര്‍മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button