ന്യൂഡല്‍ഹി: ഇന്ത്യയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് പ്രമുഖ ഗാനരചയിതാവ് . ബോളീവുഡ് ഗാനരചയിതാവ് ഹുസൈന് ഹൈദ്രിയാണ് രാജ്യത്തെ ഹൈന്ദവര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹിന്ദുക്കളെ ചെരുപ്പ് ഊരി അടിക്കാനുള്ള ധൈര്യം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകണമെന്ന് ഹുസൈന് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഹുസൈന് ഹൈദ്രി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള കടുത്ത വിരോധമാണ് ഹുസൈന് ഹൈദ്രി ഹിന്ദുക്കള്‍ക്കെതിരെ നിരന്തരമായി വിദ്വേഷ പ്രസ്താവന നടത്താന്‍ കാരണമായി കണക്കാക്കുന്നത്.
Read Also : ബോംബാക്രമണങ്ങള്‍ നടത്തുന്നതെല്ലാം മുസ്ലിം പുരുഷന്മാര്; വംശീയാധിക്ഷേപവുമായി പ്രമുഖ വിമാന കമ്പനി സി.ഇ.ഒ
ബിജെപിക്ക് വോട്ടുചെയ്യുന്ന എല്ലാവരെയും ചെരുപ്പുകള്‍ ഉപയോഗിച്ച് അടിക്കാനും ഹുസൈന് ആഹ്വാനം ചെയ്യുന്നു. എല്ലാ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കള്‍ക്കും പ്രസംഗിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും അവര്‍ക്ക് രാജ്യം നശിപ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ എന്നും ഹുസൈന് പറഞ്ഞു. ഹുസൈന് ഹൈദ്രിയുടെ പ്രസ്താവന വിവാദമായതോടെ പ്രതിഷേധവുമായി നിരവധിയാളുകളാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്.
Post Your Comments