കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിപ്പു തുടരുന്നു. ഇന്ന് പവന് 200 രൂപ ഉയര്‍ന്നതോടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് 31,480 രൂപയിലെത്തി. അതേസമയം ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 3,935 രൂപയായി. രാജ്യാന്തര വിപണിയില്‍ വില ഉയരുന്നതാണ് കേരളത്തിലും സ്വര്‍ണവില കൂടാന്‍ കാരണം. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി പവന് 400 രൂപ ഉയര്‍ന്നിരുന്നു. കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ 1,080 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായത്. ഗ്രാമിന് 135 രൂപയും കൂടി.
ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള വിപണിയില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വില ഉയരാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) ഇന്ന് 1643 ഡോളറാണ് വില. 27 ഡോളറാണ് ഇന്നു മാത്രം ഉയര്‍ന്നത്. രാജ്യാന്തര നിക്ഷേപകരില്‍നിന്നുള്ള ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സ്വര്‍ണവില ഇനിയും ഉയരാണ് സാധ്യത. ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ 35,077 രൂപ നല്‍കണം. ഡിസൈനര്‍ ആഭരണങ്ങളുടെ വില ഇതിലും കൂടുതലാണ്.
Post Your Comments