USALatest NewsSaudi ArabiaNews

ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ സ​മ്മ​ര്‍​ദ നീ​ക്ക​ങ്ങ​ള്‍ക്ക് പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് സൗ​ദി; ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി സൗദി സന്ദർശിച്ച് യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി

റി​യാ​ദ്​: ഇ​റാ​ന്‍ സൈ​നി​ക ക​മാ​ന്‍​ഡ​റാ​യി​രു​ന്ന ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി സൗദി സന്ദർശിച്ച് യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ. ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ സ​മ്മ​ര്‍​ദ നീ​ക്ക​ങ്ങ​ള്‍ക്ക് പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് സൗ​ദി അറിയിച്ചു. രാ​ജാ​വു​മാ​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യും യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ ന​ട​ത്തി​യ ച​ര്‍ച്ച​ക്കു ശേ​ഷ​മാ​ണ്​ സൗ​ദി നി​ല​പാ​ട് ആ​വ​ര്‍ത്തി​ച്ച​ത്.

ഇ​റാ​നെ​തി​രാ​യ പ്ര​തി​രോ​ധ​വും സ​മ്മ​ര്‍​ദ​വും ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന ച​ര്‍ച്ച. സൗ​ദി​യി​ലെ​ത്തി​യ യു.​എ​സ് ട്രൂ​പ്പു​ക​ളേ​യും യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി സ​ന്ദ​ര്‍ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ സൗ​ദി​യി​ലെ​ത്തി​യ​ത്.

ഗ​ള്‍ഫ് മേ​ഖ​ല​യി​ല്‍ ഇ​റാ‍​​െന്‍റ സ്വാ​ധീ​നം കു​റ​ക്കാ​ന്‍ യു.​എ​സ് സ​മ്മ​ര്‍​ദം ചെ​ലു​ത്തും. മേ​ഖ​ല​യി​ല്‍ അ​സ്ഥി​ര​ത​യു​ണ്ടാ​ക്കാ​നു​ള്ള ഇ​റാ‍​​െന്‍റ ശ്ര​മ​ങ്ങ​ളെ ചെ​റു​ക്കാ​നു​ള്ള യു.​എ​സ് നീ​ക്ക​ത്തി​ന് സൗ​ദി നേ​ര​ത്തേ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​നു​മാ​യി അ​ര മ​ണി​ക്കൂ​റോ​ളം പോം​പി​യോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സൗ​ദി​ക്കു നേ​രെ ഹൂ​തി​ക​ള്‍ ന​ട​ത്തി​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ച്ച​താ​യി സ​ഖ്യ​സേ​ന വ്യക്തമാക്കി. മി​സൈ​ലു​ക​ള്‍ സൗ​ദി​യി​ലെ യാം​ബു​വി​ല്‍ പ​തി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ത​ക​ര്‍ത്ത​ത്. യ​മ​നി​ലെ സ​ന്‍ആ​യി​ല്‍ നി​ന്നാ​ണ് മി​സൈ​ലു​ക​ള്‍ വി​ക്ഷേ​പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ഇ​റാ​ന്‍ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ളാ​ണെ​ന്ന് സ​ഖ്യ​സേ​ന അ​റി​യി​ച്ചു.

ALSO READ: അരുണാചൽ പ്രദേശ് എന്നും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്; അത് എന്നും അങ്ങനെ തന്നെയായിരിക്കും; ചൈനയ്ക്ക് തക്ക മറുപടിയുമായി ഇന്ത്യ

മി​സൈ​ലു​ക​ളെ​ല്ലാം സൗ​ദി​യി​ലെ യാം​ബു ല​ക്ഷ്യം​വെ​ച്ചാ​ണ് എ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഇ​വ​യെ​ല്ലാം വി​ജ​യ​ക​ര​മാ​യി ത​ക​ര്‍ത്തി​ട്ട​താ​യി സൗ​ദി സ​ഖ്യ​സേ​നാ വ​ക്താ​വ് കേ​ണ​ല്‍‌ തു​ര്‍ക്കി അ​ല്‍ മാ​ലി​കി പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് ഹൂ​തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​റാ​ന്‍ വ​ഴി​യെ​ത്തു​ന്ന ആ​യു​ധ​ങ്ങ​ളാ​ണെ​ന്ന് സ​ഖ്യ​സേ​ന ആ​വ​ര്‍ത്തി​ച്ചു. ഇ​തി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും സ​ഖ്യ​സേ​ന മു​ന്ന​റി​യി​പ്പ് ന​ല്‍കി. വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍ച്ച​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​തി​നി​ടെ, മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹൂ​തി​ക​ള്‍ സ്ഥി​രീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button