ഹൈദരാബാദ്: ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ സോമാജിഗുഡ സ്വദേശിയായ അറുപത്തിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരപ്പ രാജുവിനെയാണ് വ്യാഴാഴ്ച ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. വാടക ഗര്‍ഭധാരണത്തിനെത്തിയ യുവതിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വിവാഹിതനായ രാജു ഹൈദരാബാദിലും ഭാര്യ സോമാജിഗുഡയിലുമാണ് താമസം. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. മൂന്ന് പേരും വിവാഹിതരാണ്.
കഴിഞ്ഞ ഡിസംബറില്‍ ഒരു ഏജന്റ് വഴിയാണ് താന്‍ രാജുവിനെ പരിചയപ്പെടുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. വാടക ഗര്‍ഭധാരണത്തിനാണ് രാജു തന്നെ സമീപിച്ചത്. കുഞ്ഞിനെ പ്രസവിക്കുന്നതിന് നാലര ലക്ഷം രൂപ രാജു വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ മാസം പത്തായിരം രൂപ ചെലവിനും നല്‍കാമെന്നും അയാള്‍ ഉറപ്പുനല്‍കി. സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ രാജുവിന്റെ വാഗ്ദാനം ഇരുകയ്യുംനീട്ടി സ്വീകരിക്കുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കുറച്ച് മാസം കഴിഞ്ഞപ്പോഴേക്കും രാജുവിന് വാടക ഗര്‍ഭധാരത്തിലൂടെയല്ലാതെ തന്റെ കുഞ്ഞിന് ജന്മം നല്‍കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. ഇതിനായി തനിക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നാവശ്യപ്പെട്ട് രാജു നിരന്തരം യുവതി ശല്യപ്പെടുത്താനും തുടങ്ങി. ഇതിന് പിന്നാലെ ഫെബ്രുവരി 17ന് യുവതി ക്ഷേത്രത്തില്‍ പോകുന്നതിനിടെ തനിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വീണ്ടും രാജു നിര്‍ബന്ധിച്ചു. ഏറ്റ പണത്തിനൊപ്പം 50000 രൂപ കൂടി അധികം നല്‍കാമെന്നും രാജു യുവതിയോട് പറഞ്ഞു.
രാജുവിന്റെ ഈ വാഗ്ദാനം യുവതി ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് നിരസിക്കുകയായിരുന്നു. ഭര്‍ത്താവ് അറിയുമെന്ന പേടിയായിരുന്നു അതിന് കാരണം. തുടര്‍ന്ന്, രാജുവില്‍നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് അന്നേദിവസം തന്നെ യുവതി ഭര്‍ത്താവിനെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് പരാതി നല്‍കുകയുമായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു.
Post Your Comments