തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വ്യാജ പോസ്റ്റ് നല്‍കിയവര്‍ക്കെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് രംഗത്തുവന്നിരിക്കുന്നത്. പൗരത്വനിയമത്തിനെതിരെ തെരുവിലിറങ്ങിയത് കേരളത്തിലെ പലര്‍ക്കും ബോധിച്ചിട്ടില്ല. എസ്എഫ്‌ഐ മുതല്‍ ഡി.വൈ.എഫ്.ഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും വരെ പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു. ഇതൊന്നും പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. മാത്രമല്ല രാജ്യത്ത് പൗരത്വ വിഷയം ആളിക്കത്തിയപ്പോള്‍ ആദ്യം തെരുവിലിറങ്ങിയത് വിദ്യാര്‍ത്ഥികളായിരുന്നു. അപ്പോള്‍ കുട്ടികള്‍ക്ക് ഊര്‍ജം പകരാന്‍ മുഹമ്മദ് റിയാസും തെരുവിലിറങ്ങി. എന്നാല്‍ കേരളത്തിലെ പലര്‍ക്കും അതൊന്നും അത്രക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. അത്തക്കാരാണ് ഇപ്പോള്‍ മുഹമ്മദ് റിയാസിനെ കരിപൂശാന്‍ ശ്രമം നടത്തുന്നത്. ഇതിനെതിരെയാണ് റിയാസ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
‘പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ ഡി.വൈ.എഫ്.ഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പങ്കുകൊള്ളുന്നത് പ്രക്ഷോഭ മത്സരത്തില്‍ പങ്കെടുത്ത് ചാമ്പ്യന്‍ പട്ടം ലഭിക്കുവാനല്ല. യോജിക്കുവാനാകുന്ന എല്ലാവരെയും കൂട്ടിയോജിപ്പിക്കുവാന്‍ ഇനിയും ഞങ്ങള്‍ തയ്യാറാണ്. പക്ഷെ ചിലരോട് യോജിക്കാന്‍ കഴിയാത്തതും ചില പ്രക്ഷോഭ രീതികളോട് എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചതുമാണ് മതമൗലികവാദ തീവ്രവാദ ബന്ധമുള്ളവരെ പ്രകോപിപ്പിച്ചതും ഇത്തരം വ്യാജ പേജിലൂടെ അപവാദ പ്രചാരണത്തിന് ഇറങ്ങിയതും എന്ന് വ്യക്തം’ – എന്നാണ് റിയാസ് പറയുന്നത്. തന്റെ ഫെയ്സ് ബുക്ക് പേജിലുടെ ആയിരുന്നു റിയാസിന്റെ പ്രതികരണം.
Post Your Comments