KeralaLatest NewsNews

നിലവിൽ സർവീസിലുള്ളവർക്ക് സംവരണം നൽകരുതെന്ന് ഹർജി; കെ എ എസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് പി.എസ്.സിയോട് കേരള ഹൈക്കോടതി

കൊച്ചി: പി.എസ്.സിയോട് കെ എ എസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി. നിലവിൽ സർവീസിലുള്ളവർക്ക് നിയമന ഉത്തരവ് നൽകരുതെന്നും കോടതി വ്യക്തമാക്കി. നടപടികൾ കോടതി ഉത്തരവിന് വിധേയമായിരിക്കണമെന്നും നിർദേശിച്ചു. കെ എ എസ് റിക്രൂട്ട്മെന്റിൽ നിലവിൽ സർവീസിലുള്ളവർക്ക് സംവരണം നൽകരുതെന്നാണ് ഹർജിക്കാരുടെ ആവശ്യം.

അതേസമയം, ഇന്ന് നടക്കേണ്ട പരിക്ഷ തടയണമെന്ന ആവശ്യം അനുവദിച്ചില്ല. പി.എസ്.സി ചട്ടമനുസരിച്ച് പരീക്ഷ നടത്താമെന്നും കോടതി വ്യക്തമാക്കി. നാലു ലക്ഷം അപേക്ഷകരുള്ളതിനാൽ പരീക്ഷ സ്റ്റേ ചെയ്യുന്നത് പരീക്ഷാർത്ഥികളെ ബുദ്ധിമുട്ടിലാക്കുമെന്ന് പി എസ് സി അറിയിച്ചു. പുതുതായി നിയമനം നേടുന്നവർക്ക് ഈ ഉത്തരവ് ബാധകമല്ല. സമസ്ത നായർ സമാജമാണ് ഹർജി നൽകിയത്.

ALSO READ: ചുട്ടു പഴുത്ത് കേരളം; വരുന്നത് കൊടും വേനലോ? സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ കർശന നടപടികളുമായി സർക്കാർ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷ ശനിയാഴ്ച നടക്കും. സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലാണ് കെഎഎസ് പരീക്ഷ നടക്കുന്നത്. കെഎഎസ് പ്രാഥമിക പരീക്ഷ എഴുതുന്നത് 4,00,014 പേരാണ്. നേരിട്ടുള്ള നിയമനത്തിനുള്ള സ്ട്രീം ഒന്നിൽ 3,75,993 പേരും സ്ട്രീം രണ്ടിൽ 22,564 പേരും സ്ട്രീം മൂന്നിൽ 1457 പേരുമാണ് പരീക്ഷ എഴുതുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button