Latest NewsKeralaIndiaNews

അവൻ ജനങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കെ എസ്; സംസ്ഥാനത്തിന്റെ തീ പാറുന്ന സമര നായകൻ; യുവത്വത്തിന്റെ പുതിയ കരുത്ത്; ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റു

തിരുവനന്തപുരം: അവൻ ജനങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കെ എസ്. സംസ്ഥാനത്തിന്റെ തീ പാറുന്ന സമര നായകൻ. യുവത്വത്തിന്റെ പുതിയ കരുത്ത്. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സുരേന്ദ്രന് സ്വീകരണം നല്‍കി.

ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും , നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് മാരാർജി മന്ദിരത്തിലാണ് നടന്നത്. കെ എസ് വിളികളുടെയും, പുഷ്പ വൃഷ്ടിയുടെയും അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പാർട്ടി ആസ്ഥാനത്തേയ്ക്കുള്ള റോഡ് ഷോ.

എംജി റോഡിലൂടെ പിഎംജി ജംഗ്ഷന്‍ വഴിയാണ് ബിജെപി സംസ്ഥാന ആസ്ഥാനത്തേയ്ക്ക് അദ്ദേഹം എത്തിയത്. സ്ഥാനമേറ്റ ശേഷം അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കേരളത്തിൽ രാഷ്ട്രീയ കുതിപ്പ് നടത്താൻ ബിജെപി യ്ക്ക് കരുത്തുണ്ട് . സംസ്ഥാന സർക്കാരിനെതിരെ ജനകീയ ബദലായി ബിജെപി ഉണ്ടാകും . യു ഡി എഫ് നിർജീവമായ സാഹചര്യത്തിൽ ജനങ്ങൾക്കായി ശബ്ദമുയർത്താൻ ബിജെപിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരൻ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ ,പി കെ കൃഷ്ണദാസ്, ഒ രാജഗോപാൽ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button