Latest NewsNewsIndia

വീണ്ടും ദുരഭിമാനക്കൊല: അന്യജാതിക്കാരനെ വിവാഹം ചെയ്തതിന് പെൺകുട്ടിയെ വീട്ടുകാർ കൊലപ്പെടുത്തി; കൊലക്ക് ശേഷം മൃതദേഹം അജ്ഞാതസ്ഥലത്ത് ഉപേക്ഷിച്ചു

ന്യൂഡൽഹി: വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരനെ വിവാഹം ചെയ്തതിന് പെൺകുട്ടിയെ ക്രൂരമായി വീട്ടുകാർ കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം. കേസിൽ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ദില്ലിയിലെ അശോക് വിഹാറിൽ ആണ് കൊലപാതകം നടന്നത്. 23 വയസ്സുകാരിയായ ഷീതൽ ചൗധരിയെ ആണ് ഇതര ജാതിക്കാരനെ വിവാഹം കഴിച്ചതിന് ബന്ധുക്കള്‍ കൊലപ്പെടുത്തിയത്.

കഴിത്ത ഒക്ടോബറിലാണ് കൊല്ലപ്പെട്ട പെൺകുട്ടിയും അയൽക്കാരനായ യുവാവും രഹസ്യമായി വിവാഹം കഴിച്ചത്. 80 കിലോമീറ്റർ അകലെയുള്ള അലിഗഢിൽ കൊലക്ക് ശേഷം മകളുടെ മൃതദേഹം ഉപേക്ഷിച്ചെന്ന് മാതാപിതാക്കൾ മൊഴി നൽകി.

ALSO READ: നിർഭയ കേസ്: പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരം; പ്രതികളുടെ ശരീരവും അവയവങ്ങളും ദാനം ചെയ്യാന്‍ പ്രതികളില്‍ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ഇതിനായി ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടുന്നത്. പെണ്‍കുട്ടിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button