Latest NewsNewsInternational

നിറയെ യാത്രക്കാരുമായി കാണാതായ വിമാനം : പുതിയ വിവരങ്ങള്‍ പുറത്ത് : പൈലറ്റ് മന:പൂര്‍വ്വം കടലിലേയ്ക്ക് ഇറക്കിയതാകാമെന്ന് നിഗമനം

കാന്‍ബെറ: നിറയെ യാത്രക്കാരുമായി കാണാതായ വിമാനം , പുതിയ വിവരങ്ങള്‍ പുറത്ത് . പൈലറ്റ് മന:പൂര്‍വ്വം വിമാനം കടലിലേയ്ക്ക് ഇറക്കിയതാകാമെന്നാണ് നിഗമനം. കടലില്‍ കാണാതായ മലേഷ്യന്‍ വിമാനം പൈലറ്റ് സ്വയം തകര്‍ത്തതാണെന്ന് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത് മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ്. മലേഷ്യന്‍ ഭരണകൂടത്തിനറിയാമായിരുന്ന വസ്തുത മന:പൂര്‍വ്വം മറച്ചുവച്ചെന്ന ആരോപണമാണ് ടോണി അബോട്ട് ഉന്നയിക്കുന്നത്. പ്രമുഖ ഓസ്ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അബോട്ടിന്റെ വെളിപ്പെടുത്തല്‍.

read also : മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന വാദം തെറ്റാണെന്ന് സൂചന; സംഭവത്തില്‍ പുതിയ വഴിത്തിരിവ്

ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നായ എംഎച്ച് 370 വിമാനാപകടം 2014ലാണ് സംഭവിക്കുന്നത്. 239 യാത്രക്കാരില്‍ 12 പേര്‍ പൈലറ്റടക്കമുള്ള ജീവനക്കാരായിരുന്നു. പെസഫിക് കടലിന് മുകളില്‍ കാണാതായ വിമാനത്തിനായുള്ള തിരച്ചിലിന് ഓസ്ട്രേലിയ നിര്‍ണ്ണായകമായ സഹായം നല്‍കിയിരുന്നു. എന്നാല്‍ നിരന്തര തിരച്ചിലിന് ശേഷവും ഫലം കാണാതിരുന്നതിനാല്‍ 2017ല്‍ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. 7ലക്ഷത്തിലധികം ചതുരശ്രകിലോമീറ്റര്‍ ദൂരപരിധിയില്‍ കടലിലും ആകാശത്തുമായാണ് തിരച്ചില്‍ നടന്നത്.

‘മലേഷ്യന്‍ ഭരണകൂടത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ക്ക് സത്യം ബോധ്യപ്പെട്ടിട്ടുണ്ട്. പൈലറ്റ് യാത്രക്കാരെ ഒന്നടങ്കം കൊലപ്പെടുത്തിക്കൊണ്ട് ആത്മഹത്യ ചെയ്തതാണ്. മലേഷ്യയുടെ ഉറച്ച ബോധ്യവുമിതാണ്. ആര് ആരോട് പറഞ്ഞു എന്നൊന്നും വെളിപ്പെടുത്താന്‍ താന്‍ തയ്യാറല്ല. പക്ഷെ കണ്ണാടിപോലെ തെളിഞ്ഞ സത്യമിതാണ്’ അബോട്ട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button