KeralaLatest NewsNews

ദുരന്തത്തിലെ തിരിച്ചറിവ് ; ലോറികളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയമിക്കണമെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് ഡ്രൈവറുടെ അശ്രദ്ധ കാരണമാണെന്ന് പാലക്കാട് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉറങ്ങിയതോ അശ്രദ്ധമായി വണ്ടി ഓടിച്ചതോ ആണ് അപകടം ഉണ്ടാക്കിയത്. ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായതെന്ന ഡ്രൈവറുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിശോധനയില്‍ ടയറുകള്‍ക്ക് കാലപ്പഴക്കം ഇല്ലെന്നു ബോധ്യപ്പെട്ടു. ടയറുകള്‍ ഡിവൈഡറില്‍ ഉരഞ്ഞ പാടുകളുണ്ട്. ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിന്റെ തെളിവായി ഇതിനെ കാണാമെന്നും ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. ദീര്‍ഘദൂരം സഞ്ചരിക്കുന്ന ലോറിയിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ലോറി ബേ നിര്‍മിക്കണം. ലോറികളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button