സ്ത്രീകളുടെ ലൈംഗീക പങ്കാളിയെ സംബന്ധിച്ച് പുതിയ പഠനം
ഒരു പങ്കാളി മാത്രമാകുന്നതും ഒരേ ബന്ധം തന്നെ വര്‍ഷങ്ങളോളം തുടരുന്നതും സ്ത്രീകളുടെ ലൈംഗീക താല്പര്യം ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍. ഫിന്‍ലാന്‍ഡിലുള്ള തുര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകരായ എനേക്ക് ഗെണംസ്റ്റ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സൈക്കോളജിക്കല്‍ മെഡിസിന് മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദീര്‍ഘകാലം നിലനില്‍ക്കുന്ന ദൃഢബന്ധങ്ങള്‍ മാനസികമായ നിരവധി ഗുണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ജീവിതാവസാനം വരെ ഒരു പങ്കാളി മാത്രമാകുന്നത് സ്ത്രീകളുടെ ലൈംഗീക താല്പര്യം ഇല്ലാതാക്കുന്നു എന്ന് പഠനം തെളിയിക്കുന്നു.
രണ്ടായിരത്തോളം ഫിനിഷ് സ്ത്രീകളില്‍ 7 വര്‍ഷത്തോളം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരുകണ്ടുപിടിത്തം. പഠനകാലയളവില്‍ ഒരൊറ്റ പങ്കാളി മാത്രമായിരുന്ന സ്ത്രീകള്‍ക്ക് ഈ കാലയളവില്‍ തന്നെ ലൈംഗീക താല്പര്യം കുറഞ്ഞുവന്നതായാണ് ഗവേഷകര്‍ പറയുന്നത്.
എന്നാല്‍ ഒന്നില്‍ കൂടുതല്‍ പങ്കാളികളുള്ള സ്ത്രീകളില്‍ ലൈംഗീക താല്പര്യം വര്‍ദ്ധിക്കുകയും ചെയ്തു. ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് വളരെ നല്ല കാര്യമാണ്.
ഗവേഷകര്‍ സ്ത്രീകളുടെ ലൈംഗീക താല്പര്യത്തിന്റെ അളവ് അറിയാനായി സെക്ഷ്യല്‍ ഫംഗഷന് ഇന്‍ഡെക്സ് തയ്യാറാക്കുകയും പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ക്വസ്റ്റനെയര്‍ ഉപയോഗിച്ചാണ് പങ്കെടുത്ത സ്ത്രീകളിലെ സെക്ഷ്യല്‍ ഡിസയര്‍ എത്രമാത്രമുണ്ടെന്ന് കണക്കാക്കിയത്.
രതിമൂര്‍ച്ഛ,ലൈംഗീക ബന്ധത്തിനിടക്കുണ്ടാകുന്ന വേദന എന്നിവയുടെ അടിസ്ഥാനത്തിലാണ് പഠനം പൂര്‍ത്തിയാക്കിയത്. മെഡിക്കല്ന്യൂസ്ടുഡേ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊക്കെ ആയിരുന്നാലും പുതിയ പങ്കാളിയെ പരീക്ഷിക്കുമ്ബോഴാണത്രേ സ്ത്രീകളില്‍ മികച്ചതും ദീര്‍ഘനേരം നില്ക്കുന്നതുമായ രതിമൂര്‍ച്ഛ സംഭവിക്കുന്നത്.
Post Your Comments