മൂന്നാര്‍: കൊടും ചൂടില്‍ കേരളം ചുട്ടു പൊള്ളുമ്പോൾ തണുപ്പിൽ പുതച്ച് മൂന്നാര്‍. കാലം തെറ്റിയ കാലാവസ്ഥ മൂലം മൂന്നാറിന്റെ പല ഭാഗത്തും പൂജ്യം ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനില രേഖപ്പെടുത്തി. ഈ മാസം പകുതി പിന്നിടുമ്പോൾ വേനല്‍ ചൂട് കേരളത്തെ പിടിമുറുക്കി കഴിഞ്ഞു. എന്നാല്‍ മൂന്നാറില്‍ പല ഭാഗത്തും നല്ല തണുപ്പാണ്.
ഒരാഴ്ചയായി പല എസ്റ്റേറ്റുകളിലും പുലര്‍ച്ചെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു.ഇന്നലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ചെണ്ടുവരൈ, സൈലന്റ്വാലി, പെരിയവരൈ, ചിറ്റുവരൈ എസ്റ്റേറ്റുകളിലും മൂന്നാര്‍ ടൗണിലും പുലര്‍കാലത്ത് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ നല്ലതണ്ണിയില്‍ 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഒട്ടേറെ സന്ദര്‍ശകര്‍ എത്തുന്ന മാട്ടുപ്പെട്ടിയില്‍ 4 ഡിഗ്രി രേഖപ്പെടുത്തി.
സാധാരണ കൂടിയ ചൂട് രേഖപ്പെടുത്താറുള്ള പുനലൂരും പാലക്കാടും ഇപ്പോഴത്തെ പട്ടികയിൽ ഇല്ല. 5 ജില്ലകളിലാണു തീച്ചൂടേറ്റത്. ഈ സമയത്ത് 38 ഡിഗ്രി ചൂട് അസാധാരണമെന്നു വിദഗ്ധർ പറയുന്നു. ആകാശം ശൂന്യമാകുന്നതോടെ സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മി (യുവി) നേരിട്ടു പതിക്കുന്നതു ചൂടിന്റെ തീവ്രത കൂട്ടുന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ കാലാവസ്ഥാ വ്യതിയാന വിഭാഗം ഗവേഷകൻ ഡോ. എം.കെ.സതീഷ്കുമാർ പറഞ്ഞു. കൂടിയ ആർദ്രതയും കാറ്റിന്റെ കുറവും ചൂടു വർധിക്കാൻ കാരണമാണ്.
മേഘങ്ങളുണ്ടെങ്കിൽ ചൂടിന്റെയും യുവിയുടെയും അളവു കുറയും. സാധാരണ മാർച്ച് രണ്ടാമത്തെ ആഴ്ച മുതലാണ് വേനൽമഴ ലഭിച്ചു തുടങ്ങുക. അതിന്റെ ലഭ്യത നിരീക്ഷിച്ചാണു വരൾച്ചാസാധ്യത വിലയിരുത്തുക. ദക്ഷിണ ഭാഗത്തു നിന്നുള്ള തണുത്ത വായുവിന്റെ വരവു ദുർബലമായതും ചൂടു വർധിക്കാൻ പ്രധാന കാരണമാണെന്നു കൊച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് പറഞ്ഞു. ഇത്തവണ ജനുവരിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 8 ഡിഗ്രി കൂടുതലായിരുന്നു താപനില. ഓരോ പ്രദേശത്തും ചൂടു നിലനിൽക്കുന്നതിനു പ്രകൃതിദത്തമായ ഘടകങ്ങളുണ്ട്.
Post Your Comments