തിരുവനന്തപുരം: മതം രേഖപ്പെടുത്താത്തതിനെതുടര്‍ന്ന് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിനെതിരെയാണ് പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്.
മകന്റെ ഒന്നാം ക്ലാസ് പ്രവേശനത്തിനായി സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഭവം. അപേക്ഷയില്‍ മതം രേഖപ്പെടുത്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് എല്‍പി വിഭാഗം മേധാവി അഡ്മിഷന്‍ നല്കാനാകില്ലെന്ന് അറിയിച്ചു. രക്ഷിതാക്കള്‍ ഇതിനെതിരെ പ്രതിഷേധിച്ചതോടെ മാനേജ്‌മെന്റുമായി അലോചിച്ച ശേഷം ഇവരോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെടുകയായിരുന്നു. കൂടാതെ പ്രവേശനം തരണമെങ്കില്‍ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നുംപറഞ്ഞു. ഇല്ലെങ്കില്‍ അഡ്മിഷന്‍ തരില്ലെന്നും വ്യക്തമാക്കി.
രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രവേശം നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ ഇനി സ്‌കൂളില്‍ പ്രവേശനം വേണ്ടെന്നാണ് രക്ഷിതാക്കളുടെ തീരുമാനം. പ്രവേശനം നേടുന്നതിന് മതം രേഖപ്പെടുത്തണ്ടേന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരം നടപടി.
Post Your Comments