തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. 24 യൂണിറ്റുകളുള്ള ഡയാലിസിസ് സെന്ററാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പുതുതായി സജ്ജമാക്കിയത്.
ഒരേ സമയം മുപ്പതു ഡയാലിസിസ് ചെയ്യാവുന്ന സെന്ററാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായത്. രണ്ട് ഷിഫ്റ്റുകളിലായി അറുപത് പേര്‍ക്ക് ഇവിടെ ഡയാലിസിസ് ചെയ്യാം.
ബയോടെക്നോളജി ലാബ്, ഡിജിറ്റല്‍ എക്സ്റേ സംവിധാനം, നവീകരിച്ച കുട്ടികളുടെ വാര്‍ഡ്, മറ്റ് ജനറല്‍ വാര്‍ഡുകള്‍ അടക്കം നവീകരിച്ച് വലിയ മാറ്റമാണ് ആശുപത്രിയില്‍ വരുത്തിയിരിക്കുന്നത്. 2.80 കോടി രൂപ ചിലവഴിച്ചാണ് ഡയാലിസിസ് സെന്റര്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.
https://www.facebook.com/PinarayiVijayan/videos/541077243427119/?t=68
എം എല്‍ എ ഫണ്ട് ഉപയോഗിച്ച് 14 യൂനിറ്റും കാരുണ്യ ഫണ്ട് ഉപയോഗിച്ച് 10 യൂനിറ്റും നിര്‍മ്മിച്ചു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമാണ് ഡയാലിസിസ് സെന്റര്‍. ഡോക്ര്മാരുടെ എണ്ണം 26ല്‍ നിന്നും 40 ആയി ഉയര്‍ത്തിയിരുന്നു. രണ്ടായിരത്തിലേറെ രോഗികളാണ് ദിവസവും ആശുപത്രിയില്‍ എത്തുന്നത്.
Post Your Comments