KeralaLatest NewsNews

മന്ത്രി ഇപി ജയരാജന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി പിടിയിലായത് മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍

കണ്ണൂര്‍: മന്ത്രി ഇപി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായത് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍. ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ സെക്രട്ടറി വിവി ചന്ദ്രന്‍, ചെറുവത്തൂര്‍ പഞ്ചായത്തംഗവും യൂത്ത് ലീഗ് നേതാവുമായ കെപി അനൂപ് കുമാര്‍, ചെറുവത്തൂര്‍ തുരുത്തിയിലെ പ്രിയദര്‍ശന്‍ എന്നിവരാണ് പിടിയിലായത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്. പയ്യന്നൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 17 ലക്ഷം ആവശ്യപ്പെട്ട പ്രതികള്‍ അമ്പതിനായിരം രൂപ അഡ്വാന്‍സും വാങ്ങി.

വ്യവസായമന്ത്രി ഇപി ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന പലരും തങ്ങളുടെ സ്വാധീനത്തില്‍ കയറിവരാണ് എന്നും പറഞ്ഞു. ഇടപാടുകളില്‍ സംശയം തോന്നിയതോടെയാണ് യുവാവ് പരാതി നല്‍കിയത്. തട്ടിപ്പില്‍ ഒരാള്‍ക്ക് കൂടി പങ്കുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button