മുംബൈ : ഐഎസ്എല്ലിൽ ഇന്ന് നിർണായക പോരാട്ടം. പ്ലേ ഓഫിനായുള്ള നാലാം സ്ഥാനത്തിനായി മുംബൈ എഫ് സിയും, മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 07:30തിന് മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക.
With a big performance needed for their respective sides, which player will live up to his billing in #MCFCCFC? ?#HeroISL #LetsFootball pic.twitter.com/WTNvpFHfia
— Indian Super League (@IndSuperLeague) February 21, 2020
We're at the business end of the #HeroISL 2019-20 season, and tonight's victors will seal the last qualification spot! ?
Who will pocket the 3⃣ points to cement their place in the semi-finals?#MCFCCFC #LetsFootball pic.twitter.com/Nra1B0a95U
— Indian Super League (@IndSuperLeague) February 21, 2020
17മത്സരങ്ങളിൽ 26പോയിന്റുമായി നാലാം സ്ഥാനത്തുള്ള മുംബൈക്ക് ഇന്ന് അവസാന മത്സരമാണ്. നാലാം സ്ഥാനം ഉറപ്പിച്ചു നിർത്താനുള്ള ജീവൻ മരണ പോരാട്ടം മുംബൈ ഇന്ന് പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം. 16 മത്സരങ്ങളിൽ 25 പോയിന്റുള്ള ചെന്നൈ, മുംബൈയെ പിന്തള്ളി പ്ലേ ഓഫ് ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ ഇന്ന് കളിക്കളത്തിൽ പുറത്തെടുക്കും. കൂടാതെ ചെന്നൈയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഇന്ന് നിർണായകമാണ്.
? BIG MATCH ALERT ?
It's a virtual quarter-final at the Mumbai Football Arena tonight ⚔️
Which team will win to secure their place in the top four – @MumbaiCityFC or @ChennaiyinFC?
#MCFCCFC #HeroISL #LetsFootball pic.twitter.com/RiPIlDeDQv— Indian Super League (@IndSuperLeague) February 21, 2020
കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി തകർപ്പൻ ജയവുമായി ഹൈദരാബാദ് എഫ് സി ഐഎസ്എല്ലിൽ നിന്നും പുറത്തേക്ക് പോയിരുന്നു. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഹൈദരാബാദ് തകർത്തത്. ലിസ്റ്റൻ കൊലാക്കോ,മാർസലിനോ എന്നിവരുടെ ഇരട്ട ഗോളുകളും, മുഹമ്മദ് യാസിറിന്റെ ഒരു ഗോളുമാണ് ജയത്തിലെത്തിച്ചത്.
പ്ലേ ഓഫിൽ എത്താനാകാതെ നേരത്തെ തന്നെ പുറത്തായ ഹൈദരാബാദ് എഫ് സി, അവസാന മത്സരത്തിൽ തകർപ്പൻ ജയം നേടാനായതിന്റെ സന്തോഷത്തിലാണ് ഐഎസ്എൽ 2019-20 സീസണിൽ നിന്നും പുറത്ത് പോകുന്നത്. 18മത്സരങ്ങളിൽ 10പോയിന്റുമായി 10ആം സ്ഥാനത്തായിരുന്നു ഹൈദരാബാദ്. 17മത്സരങ്ങളിൽ 13പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. 25ആം തീയതി ചെന്നൈയിൻ എഫ് സിയുമായി ഏറ്റുമുട്ടും.
Post Your Comments