റിയാദ്•സൗദി അറേബ്യയിലെ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ യെമൻ വിമത മിസൈലുകൾ തടഞ്ഞതായി മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം പറഞ്ഞു.
ഇറാൻ പിന്തുണയോടെയുള്ള ഹൂത്തി തീവ്രവാദ ഗ്രൂപ്പാണ് മിസൈലുകൾ പ്രയോഗിച്ചതെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നഗരങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് മനപൂര്‍വ്വം നടത്തിയ ആക്രമണമാണെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി പറഞ്ഞു.
തലസ്ഥാനമായ സന ഹൂത്തി വിമതരുടെ കീഴിലായി മാറിയെന്നും സൗദിയെ ലക്ഷ്യമിടുന്ന ബാലിസ്റ്റിക് മിസൈലുകളുടെ വിന്യാസ-വിക്ഷേപണ കേന്ദ്രമായി മാറിയെന്നും മാലിക്കി കൂട്ടിച്ചേർത്തു
ഹൂത്തികൾക്ക് ഇറാൻ അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്തുവെന്ന് സൗദി അറേബ്യ പലതവണ ആരോപിച്ചിരുന്നു, എന്നാല്‍ ടെഹ്‌റാൻ ഇത് നിഷേധിക്കുകയായിരുന്നു.
Post Your Comments