ചങ്ങനാശേരി: സാമ്പത്തിക സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ജസ്റ്റീസ് ശശിധരന്‍നായര്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു.10 ശതമാനം സാമ്പത്തിക സംവരണം എന്നു മുതല്‍ നടപ്പാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉണ്ടായി ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് അത് നടപ്പാക്കുന്ന കാര്യത്തില്‍ കാലതാമസം വരുത്തുന്നതും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതുമായ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.അപേക്ഷകനും പങ്കാളിയും പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളും മാതാപിതാക്കളും 18 വയസില്‍ താഴെയുള്ള സഹോദരങ്ങളുമാണ് കുടുംബമെന്ന നിര്‍വചനത്തിലുള്ളത്. എന്നാല്‍, കുടുംബത്തെ ആശ്രയിച്ചു കഴിയുന്ന 18 വയസ്സിന് മുകളിലുള്ളവരെ കൂടി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര റൂള്‍സ് വകുപ്പ് ഉള്‍പ്പെടുത്തി.
അപേക്ഷകനോടൊപ്പം ഒരു വീട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയായ സഹോദരങ്ങളുടെ ഭൂമിയും വരുമാനവും ഇത് പ്രകാരം അപേക്ഷകന്റെ കുടുംബത്തിന്റെ സ്വത്തായും വരുമാനമായും കണക്കാക്കേണ്ടി വരും. ഇത്തരക്കാരില്ലെന്ന് വില്ലേജ് ഓഫീസറെ രേഖാമൂലം ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത കൂടി അപേക്ഷകനുണ്ടാകും.ഭൂവിസ്തൃതി, വരുമാനം എന്നിവയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ നട്ടം തിരിയും. അവ്യക്തതയും പ്രത്യാഘാതങ്ങളുമുണ്ടാക്കുന്ന ഈ കൂട്ടിച്ചേര്‍ക്കല്‍ സാമ്പത്തിക സംവരണം അട്ടിമറിക്കാനുള്ള ഹീനമായ തന്ത്രമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
Post Your Comments