കുട്ടികളുടെ വയറു നിറയ്ക്കാന്‍ വേണ്ടി മാത്രമാകാരുത് സ്‌നാക്‌സ് ബോക്‌സ് നിറയ്ക്കാന്‍. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പോഷക ഗുണങ്ങളേറിയ പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്. വൈറ്റമിന്‍സും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കാന്‍.കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സ്‌നാക്‌സ് നല്‍കി വിടുമ്‌ബോള്‍ പലപ്പോഴും അവരത് കളയുകയാണ് പതിവ്. ഇതിന് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന സ്‌നാക്‌സ് നല്‍കുകയാണ് പരിഹാരം.
ഫ്രൈഡ് എഗ്ഗി ബ്രെഡ് കുട്ടികള്‍ക്ക് മികച്ച പ്രാതലായിരിക്കും. മുട്ട,പാല്‍ എന്നിവ ഉപ്പുചേര്‍ത്ത് നന്നായി അടിച്ചശേഷം ഇതിലേക്ക് ബ്രെഡ് മുക്കുക. കുതിര്‍ന്ന ബ്രെഡ് കഷ്ണങ്ങളാക്കി പാനില്‍ ചൂടാക്കിയെടുക്കുക. പ്രോട്ടീനടങ്ങിയ ഈ പ്രാതല്‍ കുട്ടികള്‍ക്ക്, ഇത് സ്നാക്സായി സ്‌കൂളില്‍ വിടുമ്‌ബോള്‍ നല്‍കുകയും ചെയ്യും. സ്വാദിഷ്ടമായതിനാല്‍ കുട്ടികള്‍ കളയുമെന്ന പേടിയും വേണ്ട.
Post Your Comments