ബംഗളൂരു: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് തീവ്ര ഇടത് പ്രവര്‍ത്തക അമൂല്യ ലിയോണയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വീണ്ടും പാകിസ്താന് സിന്ദാബാദ് വിളിച്ച് മറ്റൊരു യുവതി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിനെതിരെ ഹിന്ദു ജാഗരണ്‍ വേദിക സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നുഴഞ്ഞുകയറിയ യുവതിയാണ് പാകിസ്താന് സിന്ദാബാദ് വിളിച്ചത്. സംഭവത്തില്‍ അരുദ്ര എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
‘കശ്മീര്‍ മുക്തി, ദലിത് മുക്തി, മുസ്ലീം മുക്തി’ എന്ന് കന്നഡയില്‍ എഴുതിയ പ്ലക്കാര്‍ഡുമായാണ് യുവതി പ്രതിഷേധിച്ചതെന്നും ഇതിനിടയില്‍ ഇവര്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചതായും ബംഗളൂരു പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. പ്രതിഷേധത്തിനടുത്തേക്ക് വലിയ ആള്‍ക്കൂട്ടം എത്തിയതിനാല്‍ അരുദ്രയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അവരുടെ പശ്ചാത്തലം ഞങ്ങള്‍ അന്വേഷിച്ച് വരികയാണ്. അവര്‍ എവിടെനിന്ന് വരുന്നുവെന്നും ആരെങ്കിലും അവര്‍ക്ക് പിന്നിലുണ്ടോയെന്നും പരിശോധിക്കും. – പോലീസ് പറഞ്ഞു.
നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എഐഎംഐഎം നേതാവും എംപിയുമായ അസദുദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയിലായിരുന്നു സംഭവം. മൂന്നുവട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ ഒവൈസി അടക്കമുള്ളവര്‍ തിരുത്താന്‍ ശ്രമിക്കുകയും അവരുടെ കൈയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു. നിലവില്‍ അമൂല്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ബംഗളൂരു നഗരത്തില്‍ മാവോയിസ്റ്റ്-നക്‌സല്‍ ഭീകരരുടെ സാന്നിദ്ധ്യം ശക്തമാണെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള റാലികളില്‍ ഇത്തരക്കാര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ജാഗരണ്‍ വേദിക സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലും സമാനമായ സംഭവമുണ്ടായിരിക്കുന്നത്. അതേസമയം, യുവതി ആരാണെന്ന് അറിയില്ലെന്ന് പരിപാടിയുടെ സംഘാടകര്‍ പ്രതികരിച്ചു.
Post Your Comments