യുഎഇ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ബാങ്കിനെതിരെ നടപടിയെടുക്കാനൊരുങ്ങി യുഎഇ സെന്‍ട്രല്‍ ബാങ്ക്. പാക്കിസ്ഥാന്റെ സെന്‍ട്രല്‍ ബാങ്കുമായി അടുത്ത ബന്ധമുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ പാകിസ്ഥാന്‍ ബാങ്കിനെതിരെയാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് നടപടിയെടുക്കുന്നത്. ഹബീബ് ബാങ്ക് ലിമിറ്റഡിനെതിരെയാണ് നടപടി.
ഹബീബ് ബാങ്ക് ലിമിറ്റഡ് (എച്ച്ബിഎല്‍) ഇടപാടുകാരെ കൈകാര്യം ചെയ്യുന്നതിലും മിഡില്‍ ഈസ്റ്റില്‍ ചില ഇടപാടുകള്‍ പരിശോധിക്കുന്നതിലും കാര്യമായ ക്രമക്കേടുകളുണ്ടെന്ന് രാജ്യത്തെ സെന്‍ട്രല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ചില ഇടപാടുകാരുടെ ഇടപാടുകള്‍ മറയ്ക്കാന്‍ സഹായിക്കുന്നതിന് എച്ച്ബിഎല്ലിന്റെ യുഎഇ ജീവനക്കാര്‍ സ്വന്തം പേരില്‍ പേ ഓര്‍ഡറുകള്‍ നല്‍കിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ മകന്‍ ദുഡുസാനെ സുമയുടെ അക്കൗണ്ട് തുറക്കുമ്പോള്‍ ബാങ്ക് നിയമങ്ങള്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്.
2017 ല്‍ എച്ച്ബിഎല്‍ ബാങ്കിന്റെ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. നിയമലംഘനം ബോധ്യമായതോടെയാണ് നടപടി. കൂടാതെ ഇത്തരത്തില്‍ ക്രമക്കേട് നടത്തുന്നവരെ കണ്ടെത്താന്‍ പുതിയെ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
Post Your Comments