രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ മാന്ദ്യമില്ലാത്ത ഒരു വ്യവസായമുണ്ട് ഇന്ത്യയിൽ. അത് സിനിമയാണ്. 2019 ൽ ബോക്സ് ഓഫിസുകളിലേക്ക് ഒഴുകിയെത്തിയത് 5613 കോടി രൂപ. മുൻ വർഷത്തെക്കാൾ 27% വർധന.
സാമ്പത്തികനില അനുകൂലമല്ലാത്തപ്പോൾ ജനം സിനിമ പോലെ ചെലവു കുറഞ്ഞ ആർഭാടങ്ങൾക്കു മാത്രം പണം ചെലവിടും. ‘‘ലിപ്സ്റ്റിക് ഇഫക്ട്’’ എന്നറിയപ്പെടുന്ന ഈ രീതിയാണ് ഇന്ത്യയിലിപ്പോൾ സിനിമയുടെ കാര്യത്തിലെന്ന് ഗവേഷകർ പറയുന്നത്.
വിദേശ ചിത്രമായ ‘അവൻജേഴ്സ്: എൻഡ് ഗെയിം’ ആണ് കലക്‌ഷൻ കൂടുതൽ നേടിയത്. 373 കോടി രൂപ.13 സിനിമകൾ 100 കോടിയിലേറെ നേടി. 2018 ൽ ഇത് 7 എണ്ണമായിരുന്നു. 2019 ൽ 6 ബോളിവുഡ് സിനിമകൾ 200 കോടി കടന്നിട്ടുണ്ട്.
Post Your Comments