ഹിന്ദു പെണ്‍കുട്ടി മതം മാറി മുസ്‍ലിം പുരുഷനെ വിവാഹം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം കോടതി റദ്ദും ചെയ്തു.പാക്കിസ്ഥാനിലെ സിന്ധിലാണ് സംഭവം. 9-ാം ക്ലാസ് വിദ്യാര്‍ഥിനിയായ മേഹക് കുമാരിയാണ് പെൺകുട്ടി. ഇക്കഴിഞ്ഞ ജനുവരി 15 ന് അലി റാസ സോളങ്കി എന്നയാള്‍ മേഹക് കുമാരിയെ തട്ടിക്കൊണ്ടുപോയി പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 15 വയസ്സ് മാത്രമാണുള്ളത് എന്ന മേഹകിന്റെ അച്ഛന്റെ വാദം ശരിവച്ച കോടതി വിവാഹം റദ്ദ് ചെയ്യാൻ ഉത്തരവിട്ടു.
മതം മാറിയതിനെത്തുടര്‍ന്ന് മേഹക് അലീസ എന്ന പുതിയ പേരും സ്വീകരിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മേഹക് മതം മാറിയതെന്നും അലിയെ വിവാഹം കഴിച്ചതെന്നു വധൂവരന്‍മാര്‍ വാദിച്ചു. എന്നാൽ മേഹകിനു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിവാഹം അസാധുവാക്കുകയായിരുന്നു.
Post Your Comments