മൈസൂര്‍: ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം. നാല്‍പ്പതുകാരനായ ശാന്തമൂര്‍ത്തിയാണ് ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
കറന്‍സി നോട്ടുകൾ കഴുകിയാണ് പുട്ടമണി ഉപയോഗിക്കാറുള്ളതെന്നും ബന്ധുക്കള്‍ ആരോപിച്ചു. മറ്റ് മതക്കാരോ ജാതിക്കാരോ തൊട്ട പണമായിരിക്കും എന്ന് പറഞ്ഞാണ് പുട്ടമണി പണം കഴുക്കാറുള്ളതെന്നും ബന്ധുവായ രാജശേഖര്‍ പറഞ്ഞു.
ശൗചാലയത്തിലോ കാലിത്തൊഴുത്തിലോ പോയാല്‍ മറ്റൊരാള്‍ സ്പര്‍ശിച്ചാല്‍ പോലും കുളിച്ച ശേഷം മാത്രമേ ഭര്‍ത്താവിനെ പുട്ടമണി വീട്ടില്‍ കയറ്റിയിരുന്നുള്ളുവെന്നും രാജശേഖര്‍ കൂട്ടിച്ചേര്‍ത്തു.
ഇവര്‍ക്ക് 7ഉം 12ഉം വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. ദിവസം നിരവധി തവണ പുട്ടമണി കുട്ടികളെ കുളിപ്പിക്കുമായിരുന്നു. ഇതുകാരണം കുട്ടികള്‍ക്ക് രോഗം പിടിപ്പെടാറുണ്ട്.
സംഭവം നടന്ന ദിവസം ഫാമില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ
വാളുപയോഗിച്ച് ശാന്തമൂര്‍ത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ ശാന്തമൂര്‍ത്തി മുറിയിലെ സീലിങ്ങില്‍ തൂങ്ങിമരിക്കുകയായിരുന്നു.
Post Your Comments