Latest NewsIndiaNews

രാജ്യം ഇതുവരെ കാണാത്ത പരിപാടിയായി ‘നമസ്‌തേ ട്രംപ്’ മാറ്റാനൊരുങ്ങി മോദി സർക്കാർ; എ.ആര്‍ റഹ്മാന്റെ സംഗീത നിശ ചടങ്ങിലെ മുഖ്യ ആകര്‍ഷണമാകുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിനും എത്തും

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന ‘നമസ്‌തേ ട്രംപ്’ രാജ്യം ഇതുവരെ കാണാത്ത പരിപാടിയായി മാറ്റാനൊരുങ്ങി മോദി സർക്കാർ. ഇതിന്റെ ഭാഗമായി മൊട്ടേര സ്റ്റേഡിയത്തില്‍ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എ.ആര്‍ റഹ്മാന്റെ സംഗീത നിശയാണ് ചടങ്ങിലെ മറ്റൊരു മുഖ്യ ആകർഷണം.

ഇന്ത്യ സന്ദര്‍ശനത്തിനായി ഈ മാസം 24 നാണ് ട്രംപ് എത്തുക. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ട്രംപ് നടത്തുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ചടങ്ങിന്റെ ഭാഗമാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേരയുടെ ഉദ്ഘാടന പരിപാടി കൂടിയായതിനാല്‍ സച്ചിനു പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ ദേവും സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.

ALSO READ: നാടിനെ നടുക്കിയ അവിനാശി കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു; വിശദാംശങ്ങൾ ഇങ്ങനെ

ട്രംപിന്റെ സന്ദര്‍ശനത്തില്‍ സുപ്രധാനമായ വ്യാപാരക്കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കാന്‍ സാധ്യതയുണ്ടെന്നും കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുളള പുതിയ അദ്ധ്യായത്തിന് ഈ കൂടിക്കാഴ്ച തുടക്കം കുറിക്കുമെന്നും യുഎസ് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button