തിരുവനന്തപുരം: കോയമ്ബത്തൂരില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്ബറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്ബറാണിത്.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പുറമേ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 19 പേര് മരണപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. നിരവധി പേര് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. യാത്രക്കാരില്‍ ഏറെയും മലയാളികളാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്തി എ കെ ശശീന്ദ്രൻ പറഞ്ഞു.
ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ് കേരള രജിസ്ട്രേഷനിലുള്ള കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.
Leave a Comment