കോട്ടയം : പോക്സോ കേസ് പ്രതിയായ അധ്യാപകനെ വീടിന് സമീപമുള്ള പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപകനായ നരേന്ദ്രബാബു (44)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
സ്‌കൂളിലെ സുപ്രണ്ടും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് പോക്സോ കേസില്‍ കുടുക്കിയതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഗീത അധ്യാപകനായ നരേന്ദ്രബാബുവിനെതിരെ 16 വിദ്യാര്‍ത്ഥികളാണ് ലൈംഗീക ചൂഷണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ക്ക് രേഖാമൂലം പരാതിയുമായി എത്തിയത്. ഇതേതുടര്‍ന്ന് കൗണ്‍സിലര്‍ പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും വിവരം അറിയിച്ചുവെങ്കിലും അവര്‍ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് 95 വിദ്യാര്‍ത്ഥിനികള്‍ പഠിപ്പ് നിര്‍ത്തി സ്‌കൂള്‍ വിട്ടുപോയിരുന്നു.
Post Your Comments