Latest NewsIndiaNews

വിവാഹം വാഗ്ദാനം നല്‍കി യുവാവ് 20 കാരിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചു; ഒടുവില്‍ യുവതിയുടെ അനിയത്തിയെ വിവാഹം ചെയ്തു

കൊല്‍ക്കത്ത• 20 കാരിയായ യുവതിയെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകി യുവാവ് അഞ്ച് വർഷമായി ബലാത്സംഗം ചെയ്തു. എന്നാൽ പ്രതി ഈ വർഷം ആദ്യം യുവതിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും കഴിഞ്ഞ ഞായറാഴ്ച യുവതിയുടെ സഹോദരിയെ വിവാഹം കഴിക്കുകയും ചെയ്തതായി ആരോപണം.

യുവതി സിന്തീ പോലീസില്‍ ബലാത്സംഗത്തിനും വഞ്ചനയ്ക്കും പരാതി നൽകിയിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്തിയെന്ന ഇരയുടെ ആരോപണത്തെത്തുടർന്ന് എഫ്‌ഐ‌ആറിൽ പ്രതിയുടെ അമ്മയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

2015 നും 2020 ന്റെ തുടക്കത്തിനും ഇടയിൽ പ്രതി താനുമായി ചങ്ങാത്തത്തിലായിരുന്നുവെന്ന് പെൺകുട്ടി ആരോപിച്ചു. ഒരിക്കല്‍ തന്റെ വസതിയിൽ വച്ച് അവനുമായി ശാരീരിക ബന്ധം പുലർത്താൻ അയാൾ പ്രേരിപ്പിച്ചു. പിന്നീട് വിവാഹം കഴിക്കുമെന്ന തെറ്റായ ഉറപ്പിന്മേൽ ഇയാൾ മറ്റ് സ്ഥലങ്ങളിലും ബലാത്സംഗം ചെയ്തു. ശാരീരിക ബന്ധം നിരസിച്ച സമയങ്ങളില്‍ പ്രതി ബലംപ്രയോഗിച്ച് നിരവധി തവണ കീഴുപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ ആരോപിക്കുന്നു.

വിവാഹം കഴിക്കണമെന്ന് പ്രതിഉഎ നിർബന്ധിച്ചപ്പോൾ അമ്മയും പ്രതിയും യുവതിയെ അധിക്ഷേപിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും സഹോദരിയെ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.

അന്വേഷണവുമായി സഹകരിക്കാന്‍ പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഞങ്ങൾ കേസ് വിശദമായി അന്വേഷിക്കുകയും ഇരുവശത്തുനിന്നുമുള്ള കുടുംബാംഗങ്ങളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്യും. സ്ത്രീയുടെ സഹോദരിയുടെ പ്രസ്താവന നിർണായകമാകും, – ഒരു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. വഞ്ചനയ്‌ക്കെതിരേയും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button