ഗുവാഹത്തി : അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി തകർപ്പൻ ജയവുമായി ഹൈദരാബാദ് എഫ് സി ഐഎസ്എല്ലിൽ നിന്നും പുറത്തേക്ക്. നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഹൈദരാബാദ് തകർത്തത്. ലിസ്റ്റൻ കൊലാക്കോ,മാർസലിനോ എന്നിവരുടെ ഇരട്ട ഗോളുകളും, മുഹമ്മദ് യാസിറിന്റെ ഒരു ഗോളുമാണ് ജയം നേടി കൊടിക്കൊടുത്തത്.
.@HydFCOfficial end their maiden #HeroISL campaign on a positive note in Guwahati ?#NEUHFC #LetsFootball pic.twitter.com/euhYalTX0P
— Indian Super League (@IndSuperLeague) February 20, 2020
The scoreline tells the story of tonight's match ?#NEUHFC #HeroISL #LetsFootball pic.twitter.com/RMznjvwUQy
— Indian Super League (@IndSuperLeague) February 20, 2020
പ്ലേ ഓഫിൽ എത്താനാകാതെ നേരത്തെ തന്നെ പുറത്തായ ഹൈദരാബാദ് എഫ് സി, അവസാന മത്സരത്തിൽ തകർപ്പൻ ജയം നേടാനായതിന്റെ സന്തോഷത്തിലാണ് ഐഎസ്എൽ 2019-20 സീസണിൽ നിന്നും പുറത്ത് പോകുന്നത്. 18മത്സരങ്ങളിൽ 10പോയിന്റുമായി 10ആം സ്ഥാനത്തായിരുന്നു ഹൈദരാബാദ്. 17മത്സരങ്ങളിൽ 13പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. 25ആം തീയതി ചെന്നൈയിൻ എഫ് സിയുമായി ഏറ്റുമുട്ടും.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഗോവ എഫ്‌സി ജംഷെഡ്പൂർ എഫ് സിയെ ഗോൾ മഴയിൽ മുക്കി ഒന്നാം സ്ഥാനത്തോടെ പ്ലേ ഓഫിൽ എത്തിയിരുന്നു. ജംഷെഡ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് തോൽപ്പിച്ചത്. ഫെറാൻ, ഹ്യൂഗോ ബൊമോസ് ഇരട്ട ഗോൾ, ജാക്കി ചന്ദ്, മൗർത്താട ഫാൾ എന്നിവരുടെ കാലുകളിൽ നിന്നാണ് വിജയ ഗോളുകൾ പിറന്നത്. ഒരു സീസണിൽ ഏറ്റവും ഗോൾ അടിക്കുന്ന ടീം എന്ന സ്വന്തം റെക്കോർഡ് ഈ മത്സരത്തോടെ തിരുത്തി.
18മത്സരങ്ങളിൽ 39പോയിന്റ് നേടി ഗോവ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കകൊണ്ട് തന്നെ പ്ലേ ഓഫിലെത്തിയ ആദ്യ ടീമായി മാറി. 18മത്സരങ്ങളിൽ 18പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ജംഷെഡ്പൂർ അവസാന മത്സരത്തിൽ ആശ്വാസ ജയം തേടിയെത്തിയെങ്കിലും ഫലം കണ്ടില്ല. നിരാശയോടെ ഈ സീസണിൽ നിന്നും പുറത്തേക്ക് പോയി.
Post Your Comments