KeralaLatest NewsNews

ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം വിവാഹം ഉറപ്പിച്ച വരന്‍ തലേദിവസം ഒളിച്ചോടി; ഒടുവില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍, സംഭവം ഇങ്ങനെ

കൊച്ചി: കല്യാണത്തലേന്ന് വധു മറ്റൊരാളോടൊപ്പം ഒളിച്ചോടിപോയ വാര്‍ത്തകള്‍ കേള്‍ക്കുന്നത് പതിവാണ്. എന്നാല്‍ വരന്‍ മുങ്ങിയ വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും പൊതുവെ അത്തരം കേസുകള്‍ കുറവാണ്. എന്നാല്‍ കെച്ചിയില്‍ നടന്നത് അത്തരത്തിലൊരു സംഭവമാണ് കല്യാണത്തലേന്ന് വരന്‍ ഒളിച്ചോടിപ്പോയി. പിന്നെ പൊങ്ങിയതാകട്ടെ മൂന്ന് കൊല്ലത്തിന് ശേഷവും.

ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം വിവാഹം ഉറപ്പിച്ച വരന്‍ തലേദിവസം ഒളിച്ചോടി. ഉദയത്തും വാതില്‍ സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും പ്രേമവിവാഹം 2017ല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് തലേ ദിവസം യുവാവ് മുങ്ങുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നെടുങ്കണ്ടത്തു നിന്നുമാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഇരുവരുടെയും പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചായിരുന്നു വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.

കല്ല്യാണപ്പന്തലും സദ്യയും തുടങ്ങി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് വരന്‍ മുങ്ങിയ വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുകയും ചെയ്തിരുന്നു. ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് നെടുങ്കണ്ടത്തു നിന്നും കണ്ടെത്തിയത്. വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്നാണ്‌ ഇയാള്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button