തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ 5 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പല ജില്ലകളിലും അസാധാരണമാം വിധമാണ് ചൂട് ഉയരുന്നത്. എല്ലാക്കൊല്ലവും ചുട്ട പൊള്ളുന്ന പാലക്കാടും പുനലൂരും ഇത്തവണ പൊതുവേ കുറഞ്ഞ ചൂടാണ് അനുഭവപ്പെടുന്നത്. അതിതീവ്ര ചൂട് ഉണ്ടാകുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഈ സമയത്ത് 38 ഡിഗ്രി ചൂട് അസാധാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വരണ്ട കിഴക്കാന്‍ കാറ്റും കടല്‍ക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതും അന്തരീക്ഷ ആര്‍ദ്രതയുമാണ് കനത്ത ചൂടിന് കാരണം. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇത്തവണ കൊടും ചൂട് അനുഭവപ്പെട്ടിരിക്കുന്നത്.
ഏതാനും ദിവസം കൂടി ചൂടു തുടരുമെന്നാണു പ്രവചനം. ചൂട് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതവേണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇത്തവണ ജനുവരിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 ഡിഗ്രി കൂടുതലായിരുന്നു താപനില. ദക്ഷിണഭാഗത്തുനിന്നുള്ള തണുത്ത വായുവിന്റെ ശക്തമായ വരവ് ഇപ്രാവിശ്യം ദുര്‍ബലമായതു ചൂടുവര്‍ധിക്കാന്‍ ഒരു പ്രധാന കാരണമാണ്. സംസ്ഥാനത്ത് ദിവസം കഴിയുന്തോറും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ മുനുഷ്യരെ മാത്രമല്ല ജീവജാലങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് വന്യമൃഗങ്ങള്‍ കാടിറങ്ങി അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണിപ്പോള്‍.
Post Your Comments