ഫിന്‍ലാന്‍ഡ്: സനാ മാരിന്‍ ഫിന്‍ലാന്‍ഡിന്റെ പ്രധാനമന്ത്രിയായതോടെ ഇവിടുത്ത ജനങ്ങള്‍ക്ക് നല്ലകാലമാണ്. അത്തരത്തിലാണ് ഓരേ ദിവസവും ഇവരുടെ പ്രഖ്യാപനങ്ങള്‍. ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ നാലാക്കി കുറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്നു പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത പ്രഖ്യാപനം വന്നിരിക്കുകയാണ്. പ്രസവാവധിയെ സംബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. പ്രസവത്തോട് അനുബന്ധിച്ച് കുഞ്ഞിന്റെ അമ്മയ്ക്കു മാത്രമല്ല അച്ഛനും ഏഴു മാസം അവധി അനുവദിച്ചിരിക്കുകയാണ് ഫിന്‍ലാന്‍ഡ്.
ഇതോടെ പ്രസവാവധിയുടെ കാര്യത്തില്‍ ലിംഗ തുല്യത നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫിന്‍ലാന്‍ഡ്. പുതിയ നയം അനുസരിച്ചു പങ്കാളികള്‍ക്കു വേണമെങ്കില്‍ ലീവുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം. സിംഗിള്‍ പേരന്റാണെങ്കില്‍ 14 മാസം വരെ അവധിയെടുക്കാം. കുഞ്ഞിന്റെ വളര്‍ച്ചയുടെ ആദ്യ കാലഘട്ടത്തില്‍ അമ്മയുടേതെന്ന പോലെ അച്ഛന്റെ പങ്കും സുപ്രധാനമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്ത്യയില്‍ നിലവില്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ചില സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും 15 ദിവസം വരേയൊക്കെ പറ്റേണിറ്റി ലീവ് ലഭിക്കാറുണ്ട്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആണ് ഫിന്‍ലാന്‍ഡിന്റെ പ്രധാനമന്ത്രി സനാ മാരിന്‍. സോഷ്യല്‍ മീഡിയില്‍ താരമാണിവര്‍. മുപ്പത്തിനാലാം വയസ്സില്‍ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ആയി സ്ഥാനമേറ്റ തോടെയാണ് സനാ ഈ നേട്ടം കൈവരിച്ചത്. 22 മാസം പ്രായമുള്ള ഒരു മകളുമുണ്ട് ഫിന്‍ലന്‍ഡ് ന്റെ ഈ പ്രധാനമന്ത്രിക്ക്. സന്ന തന്റെ ഗര്‍ഭ കാലഘട്ടത്തിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത് വൈറലായിരുന്നു. ഒരു ജോലിക്കാരിയായ അമ്മ എങ്ങനെ കുഞ്ഞിനോടൊപ്പം സമയം ചെലവഴിക്കുന്നു എന്നതും സനാ കാണിച്ചുകൊടുത്തു.
സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ആന്റി റിന്നേ രാജിവച്ചതിനെത്തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന സനാ മരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാര്‍ട്ടി യോഗത്തില്‍ 29 നെതിരെ 32 വോട്ടു നേടിയാണ് സന സ്ഥാനമുറപ്പിച്ചത്. അഞ്ച് പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യത്തിന്റെ പിന്തുണയാണ് സനാ മരിനുള്ളത്. ഫിന്‍ലന്‍ഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് സനാ മരിന്‍.
Post Your Comments