
ദുബായ് : കഴിഞ്ഞ 20 വർഷത്തെ മുടങ്ങാതെയുള്ള ശ്രമങ്ങൾക്കൊടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു,ദുബായ് ഡ്യൂട്ടി ഫ്രീയിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായിൽ ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്ന ഭോപ്പാൽ സ്വദേശി ജഗദീഷ് രമണി(42)ക്കാണ് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം തേടിയെത്തിയത്.
എന്നെങ്കിലും ഭാഗ്യം തന്നെ തേടിയെത്തുമെന്ന പ്രതീക്ഷ കൈവിടാതെ കഴിഞ്ഞ 20 വർഷമായി ജഗദീഷ് ഓൺലൈനിലൂടെ ഡ്യുട്ടി ഫ്രീ നറുക്കെടുപ്പ് കൂപ്പൺ വാങ്ങിച്ചിരുന്നു. ഡ്യുട്ടി ഫ്രീക്ക് നന്ദി, നേരത്തെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ കോടിപതികളായവരെക്കുറിച്ചുള്ള ഒട്ടേറെ കഥകൾ കേട്ടിരുന്നെങ്കിലും വിശ്വസിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാം ബോധമായിരിക്കുന്നുവെന്ന് –സമ്മാനം നേടിയ വിവരം അറിഞ്ഞ ശേഷം ജഗദീഷ് പ്രതികരിച്ചു.
മറ്റു നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരായ ശ്രീസുനിൽ ശ്രീധരന്(53) റേഞ്ച് റോവർ എച്എസ്ഇ 360 പിഎസ്, നസീറുന്ന ന്നിസ ഫസൽ മുഹമ്മദി(37)ന് ആഡംബര മോട്ടോർ ബൈക്കും പാക്കിസ്ഥാനി സെയിൽസ്മാന്‍ അൻജും അഷ്റഫിന് ആഡംബര കാറും സ്വന്തമാക്കി. 1999ൽ നറുക്കെടുപ്പ് ആരംഭിച്ചതു മുതൽ സമ്മാനം നേടുന്ന 158–ാമത്തെ ഇന്ത്യക്കാരനാണ് ജഗദീഷ് രമണി
Post Your Comments