Latest NewsIndiaNews

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ നഗ്നനാക്കി ക്രൂര മര്‍ദനം ; മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്‌ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റി

ജയ്പൂര്‍: മോഷണം ആരോപിച്ച് ദളിത് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്‌ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള നഗൗര്‍ പട്ടണത്തിലാണ് സംഭവം. മര്‍ദനമേറ്റ് നിലത്ത് കിടന്ന് വെറുതെ വിടണമെന്ന് അപേക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

വാഹനം സര്‍വ്വീസ് ചെയ്യാനായി എത്തിയ ദളിത് യുവാക്കളെയാണ് സര്‍വ്വീസ് സെന്ററിലെ അലമാരിയില്‍ നിന്ന് പണം മോഷ്ടിച്ചുവെന്നാരോപിച്ച് മര്‍ദിച്ചത്. സര്‍വ്വീസ് സെന്ററിലുണ്ടായിരുന്ന ഒരു സംഘം ആളുകളുടെ നേതൃത്വത്തിലായിരുന്നു ക്രൂരമര്‍ദനം. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭീം സിംഗ്, ഏദന്‍ സിംഗ്, ജാസു സിംഗ് സ്വയ് സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവാക്കളെ കെട്ടിയിട്ട് വസ്ത്രമഴിച്ച് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി ജനനേന്ദ്രിയങ്ങളിലടക്കം ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്സിഎസ്ടി നിയമം അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്യായമായി തടവില്‍ വയ്ക്കുക, മനപൂര്‍വ്വം മുറിവേല്‍പിക്കുക, അന്യായമായി സംഘടിക്കുക തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നഗൗര്‍ പൊലീസ് സൂപ്രണ്ട് വികാസ് പഥക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button