ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അതിന്റെ പ്രധാന കാരണം ആരാധകര്‍ നെഞ്ചത്തോട് ചേര്‍ത്ത് വാഴ്ത്തപ്പെടുന്ന ധോണിയെന്ന അവരുടെ തല തന്നെയാണ്. മാത്രവുമല്ല ചെന്നൈ സുപ്പര്‍ കിംഗ്‌സ് എന്നാല്‍ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണിയുടെ സ്വന്തം ടീമാണ്. ഐപിഎല്‍ ആരംഭിച്ചതു മുതല്‍ ചെന്നൈസൂപ്പര്‍ കിംഗ്‌സിന്റെ നായകനായ ധോണി കളിച്ച എല്ലാ സീസണുകളിലും അവരെ പ്ലേ ഓഫിലെത്തിച്ചിട്ടുമുണ്ട്. എന്നാല്‍ 2008 ലെ ആദ്യ എഡിഷന്‍ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തില്‍ ആദ്യം ധോണിയെ സ്വന്തമാക്കാനായിരുന്നില്ല ചെന്നൈയുടെ പദ്ധതിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ സെലക്ടര്‍.
ടീം ഉടമയായിരുന്ന എന്‍ ശ്രീനിവാസനായിരുന്നു അന്ന് ധോണിയെ ടീമിലെത്തിക്കുന്നതിനെ എതിര്‍ത്തതെന്ന് 2008 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സെലക്ടറായിരുന്ന വിബി ചന്ദ്രശേഖര്‍ പറയുന്നു. ധോണിക്ക് പകരം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിനെ ആദ്യം ടീമിലെത്തിക്കാനായിരുന്നു ശ്രീനിവാസന് താല്പര്യം. എന്നാല്‍ താന്‍ ധോണി ടീമിലെത്തുന്നതാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ സേവാഗിനെ ലേലത്തില്‍ നിന്ന് സ്വന്തമാക്കാമെന്ന് ആദ്യം പറഞ്ഞ ശ്രീനിവാസന്‍, പിന്നീട് ധോണിയെ ആദ്യം വാങ്ങിയാല്‍ മതിയെന്ന് തന്നോട് പറഞ്ഞതായും ചന്ദ്രശേഖര്‍ വെളിപ്പെടുത്തുന്നു.
2008 ലെ താരലേലത്തില്‍ സേവാഗിനെ സ്വന്തമാക്കാനുള്ള തീരുമാനവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്നോട്ട് പോയിരുന്നെങ്കില്‍ ധോണിയെ അവരുടെ മഞ്ഞക്കുപ്പായത്തില്‍ കാണാന്‍ ആരാധകര്‍ക്ക് കഴിയില്ലായിരുന്നു. എന്നാല്‍ 1.5 മില്ല്യണ്‍ മുടക്കി ചെന്നൈ, അന്നത്തെ ഇന്ത്യന്‍ നായകനെ ലേലത്തില്‍ നിന്ന് സ്വന്തമാക്കുകയും പ്രഥമ സീസണില്‍ത്തന്നെ ലീഗിന്റെ ഫൈനലില്‍ എത്തുകയുമായിരുന്നു. കളിച്ച എല്ലാ സീസണിലും പ്ലേ ഓഫിലെത്തിയ ഏക ടീമാണ് ചെന്നൈ.
Post Your Comments