തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജോസ് എന്‍ സിറിള്‍ പ്രതിയോട് മുടി വെട്ടിയിട്ടു വരാന്‍ പറഞ്ഞതിനെതിരെ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍. മുടി വളര്‍ത്തണോ വെട്ടണോ എന്നൊക്കെയുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും ജഡ്ജിമാരും മജിസ്ട്രേട്ടുമാരും ഒന്നും അതില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജോസ് എന്‍ സിറിള്‍ പ്രതിയോട് മുടി വെട്ടിയിട്ടു വരാന്‍ പറഞ്ഞത്. രാവിലെ 11.30 മണിയോടെ തുറന്ന കോടതിയില്‍ ഓരോരോ കേസായി വിളിക്കവേയായിരുന്നു സംഭവം. ഇതിനിടെ കൊലക്കേസ് പ്രതിയായ കുമാറിന്റെ കേസ് വിളിച്ചു. കൂട്ടില്‍ കയറി നിന്ന കുമാറിന് തലയേക്കാള്‍ നീളത്തിലുണ്ടായിരുന്നു മുടി. കേസ് പരിഗണിക്കുന്നത് തല്ക്കാലം മാറ്റി വയ്ക്കുകയാണെന്നും ഉടനേ ഇറങ്ങിപ്പോയി പോയി തലമുടി വെട്ടി വരാനും കോടതിയെ പറ്റിക്കരുതെന്നു കേസ് വീണ്ടും വിളിക്കും. അപ്പോഴേക്ക് മുടി വെട്ടിയിട്ട് വേണം കൂട്ടില്‍ കയറി നില്‍ക്കാനെന്നും കോടതി പറഞ്ഞു.
തലമുടി വെട്ടാന്‍ മടിച്ച പ്രതി കോടതിക്ക് മനം മാറ്റമുണ്ടാകുമെന്ന് കരുതി കോടതി വളപ്പില്‍ അര മണിക്കൂറോളം കറങ്ങി നടന്നെങ്കിലും കോടതിയില്‍ നിന്ന് കനിവുണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രതി തലമുടി വെട്ടിയ ശേഷം കോടതിയില്‍ വന്നു. മേലില്‍ ഫ്രീക്കനായി കോടതിയില്‍ വരരുതെന്ന താക്കീത് നല്കിയ ശേഷമായിരുന്നു കോടതി കേസ് വിളിച്ച് പ്രതിയെ കൂട്ടില്‍ കയറ്റി നിര്‍ത്തുകയും കേസ് കേള്‍ക്കുകയും ചെയ്തത്. ഇതിനെതിരെയാണ് ഇപ്പോള്‍ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്റെ പോസ്റ്റ്
അഡ്വക്കറ്റ് ഹരീഷ് വാസുദേവന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
മുടി വളര്‍ത്തണോ വെട്ടണോ എന്നൊക്കെയുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ജഡ്ജിമാരും മജിസ്ട്രേട്ടുമാരും ഒന്നും അതില്‍ അഭിപ്രായം പറയാന്‍ പാടില്ല. അധികാരം വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നു കയറാനുള്ള ലൈസന്‍സല്ല. മുടി വെട്ടിക്കാന്‍ കോടതി ബാര്‍ബര്‍ ഷോപ്പല്ല.
ചെറിയൊരു രാജാവാണെന്നൊക്കെ ചില മജിസ്ട്രേറ്റ്മാര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് മാറ്റിക്കൊടുക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ (കീഴ്ക്കോടതി) ഒന്നിടപെടണം.
Post Your Comments