ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് വാഹനാപകടങ്ങളിലായി 18 പേര്‍ മരിച്ചു. കോയമ്പത്തൂരിനടുത്തുള്ള അവിനാശിയിലും സേലത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. അവിനാശിയില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി എയര്‍ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേരാണ് മരിച്ചത്.
സേലത്തുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം. 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നേപ്പാളില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് നേപ്പാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 26 പേര്‍ക്ക് പരിക്കേറ്റന്നാണ് വിവരം.
Post Your Comments