ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ചില സ്ത്രീകള്‍ക്ക് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈ അവസ്ഥയെയാണ് ‘ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ്’ എന്നു പറയുന്നത്.ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍, ഗര്‍ഭിണികളില്‍, മാസമുറ നിന്ന സ്ത്രീകളില്‍, മൂത്രത്തില്‍ കല്ല് ഉള്ളവരില്‍, പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ഗ്രന്ധിയ്ക്ക് വലുപ്പകൂടുതലുള്ള പുരുഷന്മാരില്‍, എയ്ഡ്‌സ്, പ്രമേഹം, ക്യാന്‍സര്‍, മൂത്രം പോകുവാനായി ഏറെനേരം ട്യൂബ് ഇടുന്നവരിലൊക്കെ മൂത്രത്തില്‍ പഴുപ്പ് കൂടുതലായി കണ്ടു വരുന്നു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ചില സ്ത്രീകള്‍ക്ക് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈ അവസ്ഥയെയാണ് ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ് എന്നു പറയുന്നത്. ‘ഹണിമൂണ്‍’ സമയത്തു മാത്രമല്ല, ഒരു ഇടവേളയ്ക്ക് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിലരിലും ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ് കണ്ടു വരുന്നു.
ലക്ഷണങ്ങള്‍…
1. പതിവില്ലാതെ ഇടവിട്ട് മൂത്രമൊഴിക്കുവാന്‍ തോന്നുക.
2. മൂത്രമൊഴിക്കുമ്പോള്‍ മൂത്രനാളത്തില്‍ പുകച്ചില്‍ അനുഭവപ്പെടുക.
3. മൂത്രത്തില്‍ രക്തം കാണുക (ചുവപ്പോ,ഇളം ചുവപ്പ് നിറത്തിലോ, കാപ്പി പൊടി നിറത്തിലോ മൂത്രം പോവുക).
4. അടിവയര്‍ വേദന, നടുവ് വേദന, ചെറിയ പനി എന്നിവയൊക്കെ അനുഭവപ്പെടാം.
കാരണങ്ങള്‍..
കിഡ്‌നികളില്‍ ഉണ്ടാകുന്ന മൂത്രം ചെറിയ ട്യൂബുകളായ യൂറേറ്റെര്‍സ് വഴി മൂത്രസഞ്ചിയിലെത്തി അവിടെ ശേഖരിക്കപ്പെടുന്നു. മൂത്രസഞ്ചി നിറഞ്ഞു കഴിയുമ്പോള്‍ മൂത്രമൊഴിക്കുവാന്‍ തോന്നുകയും മൂത്രനാളം വഴി പുറം തള്ളുകയും ചെയ്യുന്നു.
മൂത്രനാളത്തിലൂടെ അണുക്കള്‍ ഉള്ളില്‍ കടക്കുമ്പോഴാണ് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നത്. മൂത്രനാളത്തിന് ചുറ്റും അണുക്കള്‍ സാധാരണ ഗതിയില്‍ ഉണ്ടാകാം. യോനിയില്‍ നിന്ന് ഉള്ള അണുക്കളല്ലെങ്കില്‍ മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കള്‍ മൂത്രനാളത്തില്‍ കടന്ന് അണുബാധ ഉണ്ടാക്കാം. ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും മൂത്രമൊഴിക്കുന്നത് അണുബാധ കുറയ്ക്കുവാന്‍ സാധിക്കും.
കൂടാതെ നല്ല വ്യക്തിശുചിത്വം പാലിക്കുക. മൂത്രമൊഴിച്ചതിന് ശേഷം വെള്ളമൊഴിച്ചു സ്വകാര്യഭാഗം കഴുകുക. മലദ്വാരത്തിന് ചുറ്റും E.Coli എന്ന ബാക്ടീരിയ സാധാരണയായി കണ്ടുവരുന്നു. അതുകൊണ്ട് വിസ്സര്‍ജ്ജിച്ചതിന് ശേഷവും സോപ്പുകള്‍ ഉപയോഗിച്ചു മലദ്വാരത്തിന് ചുറ്റും കഴുകുക.
Post Your Comments