സംഗീതം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന എ ആർ റഹ്മാൻ പുതിയ സംഗീത പദ്ധതിയുമായി എത്തുന്നു. ജല സംരക്ഷണമാണ് ഇത്തവണ ലക്ഷ്യം. ജലവും നദിയും വിഷയമാക്കി നേരത്തെയും റഹ്മാൻ സിനിമകളിൽ പാട്ടുകൾ ചെയ്തിട്ടുണ്ട്. ‘നദിയെ നദിയെ കാതൽ നദിയെ നീയും പെൺതാനാ…’ എന്ന ഹിറ്റ് സോങ് സംഗീത പ്രേമികൾ മറന്നിട്ടില്ല.
ജലസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി എ.ആർ.റഹ്മാന്റെ നേതൃത്വത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ സംഗീതജ്ഞർ ഒരുമിക്കുകയാണ്. ലോക ജലകീർത്തനത്തിന്റെ നിർമാണം പുരേഗമിക്കുകയാണെന്നും ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നും റഹ്മാൻ ചെന്നൈയിൽ അറിയിച്ചു.
ജലസംരക്ഷണം ലക്ഷ്യം വച്ചുള്ള ദൗത്യത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പാട്ടുകാരും സാങ്കേതിക വിദഗ്ധരും ഭാഗമാകും. 2016–ല്‍ ചെന്നൈയിലുണ്ടായ പ്രളയത്തില്‍ സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ക്കു നാശമുണ്ടായത് മറക്കാനാവാത്ത ഒരു ജലഓർമയാണ്. അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ജലസംരക്ഷണ എക്സിബിഷന് എത്തിയപ്പോഴാണ് എ.ആർ.റഹ്മാൻ തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
Post Your Comments