UAELatest NewsNews

അബൂദബിയില്‍ 13.5 ഏക്കറില്‍ നിര്‍മിക്കുന്ന സപ്ത ഗോപുര ക്ഷേത്രത്തിന് പിന്നാലെ ദുബായിലും ഹിന്ദു ക്ഷേത്രം ഉയരുന്നു; ക്ഷേത്ര നിർമ്മാണം ഈ വർഷം ആരംഭിക്കും

ദുബൈ: അബൂദബിയില്‍ 13.5 ഏക്കറില്‍ നിര്‍മിക്കുന്ന സപ്ത ഗോപുര ക്ഷേത്രത്തിന് പിന്നാലെ ദുബായിലും ഹിന്ദു ക്ഷേത്രം ഉയരുന്നു. ക്ഷേത്ര നിർമ്മാണം ഈ വർഷം പകുതിയോടെ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ദുബായിലെ ജബല്‍ അലിയില്‍ ആണ് പുതിയ ഹിന്ദു ക്ഷേത്രം നിര്‍മിക്കുന്നത്‌. ബര്‍ദുബൈ സൂക് ബനിയാനിലെ സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ വിപുലീകരണമായിരിക്കും ഈ ക്ഷേത്രത്തില്‍ നടക്കുന്നതെന്ന് ഇന്ത്യന്‍ വ്യവസായിയും സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ ചുമലതലക്കാരില്‍ ഒരാളുമായ രാജു ഷ്രോഫ് പറഞ്ഞു.

2022ഓടെ പുതിയ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ജബല്‍ അലിയിലെ ഗുരു നാനാക്ക് ദര്‍ബാറിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഈ പുതിയ ക്ഷേത്രത്തിന്റെ ചുറ്റളവ് 25,000 ചതുരശ്രയടിയാണ്.

ALSO READ: കെൽട്രോണിനെ ഉപയോഗിച്ച് പൊലീസ് വകുപ്പിലെ ഉന്നതർ അഴിമതി നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി; ഒരിടത്തും കണക്ക് കാണിക്കാത്ത പിണറായി സർക്കാരിന്റെ കൊള്ളയാണ് നടക്കുന്നത്; അടിയന്തിരമായി ഈ കേസ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം;-കെ സുരേന്ദ്രൻ

യുഎഇ തലസ്ഥാനമായ അബൂദബി ഹിന്ദു ക്ഷേത്രത്തിന്റെ ശിലാന്യാസം ഫെബ്രുവരി 13ന് നടന്നു. 13.5 ഏക്കറില്‍ പരന്ന് കിടക്കുന്ന സപ്ത ഗോപുര ക്ഷേത്രം അബൂദബി-ദുബൈ അതിര്‍ത്തിയില്‍ അബു മുറൈഖയില്‍ നിര്‍മാണസ്ഥലത്ത് വലിയരീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ക്ഷേത്രത്തിന് സിമന്റുകൊണ്ട് അടിത്തറ പാകുന്ന ചടങ്ങാണ് നടന്നത്. ബാപ്‌സ് സന്ന്യാസിവര്യരും പൗരപ്രമുഖരുമടക്കം നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button