
കൊല്ലം: സംസ്ഥാനത്ത് ദിവസം കഴിയുന്തോറും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ മുനുഷ്യരെ മാത്രമല്ല ജീവജാലങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് വന്യമൃഗങ്ങള്‍ കാടിറങ്ങി അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പലയിടത്തും വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചു. അച്ചന്‍കോവില്‍, കുളത്തുപുഴ, പാടം, കറവൂര്‍, കടശേരി തുടങ്ങി ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇതിപ്പോള്‍ പതിവാണ്. രാപകല്‍ വ്യത്യാസമില്ലാതെ ആനയും, പോത്തും, പന്നിയുമൊക്കെ കാടിറങ്ങി വരുന്നുണ്ട്. വാഴയും, തെങ്ങും മറ്റു വിളകളുമെല്ലാം നശിപ്പിക്കും. കൈതക്കെട്ട് സ്വദേശി മസൂദ് ഖാന് മാത്രം ലക്ഷങ്ങളാണ് നഷ്ടം. വന്യമൃഗങ്ങളുടെ ശല്യം പതിവായിട്ടും വനംവകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മലയോര വാസികള്‍ പറയുന്നു.
Post Your Comments