KeralaLatest NewsNews

ഖത്തറിലെ സ്‌കൂള്‍ ബസില്‍ ഡ്രൈവറായിരുന്നയാളുമായി പ്രവാസി യുവാവിന്റെ ഭാര്യയ്ക്ക് പ്രണയം : പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ഇരുവരും ഖത്തറില്‍ നിന്ന് മുങ്ങി…. പിന്നെ നടന്ന സംഭവ പരമ്പര ഇങ്ങനെ

പയ്യന്നൂര്‍: ഖത്തറിലെ സ്‌കൂള്‍ ബസില്‍ ഡ്രൈവറായിരുന്നയാളുമായി പ്രവാസി യുവാവിന്റെ ഭാര്യയ്ക്ക് പ്രണയം. പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ഇരുവരും ഖത്തറില്‍ നിന്ന് മുങ്ങി…. പിന്നെ നടന്ന സംഭവ പരമ്പര ഇങ്ങനെ .ഖത്തറില്‍ നിന്ന് കാമുകനോടൊപ്പം മുങ്ങിയത് കോഴിക്കോട് വളയം ചാത്തന്‍കോട്ടുനടയിലെ മുപ്പതുകാരിയും ആറുവയസുള്ള മകളുമാണ് . ഇവര്‍ നാട്ടലെത്തിയതറിഞ്ഞ് പയ്യന്നൂര്‍ പോലീസ് എട്ടിക്കുളത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഖത്തറില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ എട്ടിക്കുളം സ്വദേശിയുമായി അടുപ്പത്തിലായതിനെ തുടര്‍ന്ന് ഇയാളോടൊപ്പം എട്ടിക്കുളത്ത് കഴിയവെയാണ് യുവതിയെയും കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

യുവതിയെയും മകളെയും കാണാതായതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് വളയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഈ വിവരമറിഞ്ഞതിനെ തുടര്‍ന്ന് യുവതിയെയും മകളെയും പയ്യന്നൂര്‍ പോലീസ് വളയം പോലീസിന് കൈമാറി. വളയം പോലീസ് കോടതിയില്‍ ഹാജരാക്കിയ യുവതി കാമുകനോടൊപ്പം പോകുകയായിരുന്നു. ഭര്‍ത്താവിനോടൊപ്പം ഖത്തറില്‍ കഴിഞ്ഞിരുന്ന യുവതി കുട്ടിയെ സ്‌കൂളിലയച്ചിരുന്നത് എട്ടിക്കുളംകാരന്‍ ഓടിച്ചിരുന്ന സ്‌കൂള്‍ ബസിലാണ്. ഇയാളുമായുള്ള അടുപ്പം വളരെ വേഗത്തില്‍ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതേ തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുട്ടിയുമായി കാമുകനോടൊപ്പം നാട്ടിലേക്ക് മുങ്ങിയത്. എട്ടിക്കുളത്തെ യുവാവിന്റെ വീട്ടില്‍ താമസിക്കാന്‍പറ്റാതെ വന്നതോടെ അടുത്തുതന്നെയുള്ള അമ്മയുടെ സഹോദരിയുടെ വാടക വീട്ടിലാണ് അഭയം കണ്ടെത്തിയത്.

പരിസരവാസികള്‍ക്കുണ്ടായ സംശയത്തെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി കാര്യങ്ങള്‍ തുറന്ന് സമ്മതിച്ചുവെങ്കിലും ഭര്‍ത്താവിനെ വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button