Life Style

ഏത് കാര്യവും നെഗറ്റീവായി ചിന്തിക്കുന്ന ആളാണോ നിങ്ങള്‍ ? ഏങ്കില്‍ സൂക്ഷിക്കണം

നെഗറ്റീവ് ചിന്തകള്‍ പലരെയും ബാധിക്കുന്ന ഒന്നാണ്. നമ്മുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാരണം നമ്മളിലുടലെടുക്കുന്ന ചിന്തകളാണെ കാര്യത്തില്‍ തര്‍ക്കമില്ല. അതെ എന്തുതരം ചിന്തകളാണ് നമ്മുടെ മനസില്‍ കൂടുതലായി കടന്നുവരുന്നത് എന്നത് നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും സ്വാധീനിക്കുന്നു. നെഗറ്റീവ് ചിന്തകള്‍ നെഗറ്റീവ് വികാരങ്ങള്‍ ഉണര്‍ത്തുകയും നാം നിരാശഭരിതരും ചുറ്റുമുള്ളവര്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കാത്തവരും സ്വയം സന്തോഷിക്കാന്‍ കഴിയാത്തവരുമായും മാറുകയും ചെയ്യുന്നു.

ചിലര്‍ ഏത് കാര്യത്തെയും നെഗറ്റീവ് ചിന്തയിലൂടെ മാത്രമേ നോക്കി കാണുകയുളളൂ. മറ്റുളളവരുടെ വാക്കുകള്‍ വളച്ചൊടിക്കുകയും അവയെ നെഗറ്റീവായി മാത്രം വ്യാഖ്യാനിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. അത്തരക്കാര്‍ക്ക് തീര്‍ച്ചയായും മാനസിക വൈകല്യം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാനസിക രോഗം, മാനസിക പിരിമുറുക്കം എന്നിവ അനുഭവിക്കുന്നവര്‍ക്ക് നെഗറ്റീവ് ചിന്തകള്‍ കൂടാതലായി വരാം എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വിഷാദം പോലുളള മാനസിക അവസ്ഥയിലുളളവര്‍ക്കും കാര്യങ്ങളെ നെഗറ്റീവായി എടുക്കാനുളള പ്രേരണ കൂടുതലാണ്. അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഇത്തരം മാനസിക വൈകല്യമുളളവര്‍ക്ക് പറയുന്ന കാര്യങ്ങള്‍ ആ രീതിയില്‍ എടുക്കാനുളള കഴിവ് ഉണ്ടാകില്ല. അവര്‍ക്കൊന്നും പോസിറ്റീവായി മനസിലാക്കാന്‍ കഴിയില്ല എന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരിലാണ് പഠനം നടത്തിയത്.

അമിത ഉത്കണ്ഠ, പിരിമുറുക്കം, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, മനോവിഭ്രാന്തി, ആത്മഹത്യാശ്രമങ്ങള്‍, വഴക്കടിക്കല്‍, പൊട്ടിത്തെറി, മനോനിലയിലുണ്ടാവുന്ന മാറ്റം , വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍, വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളുളളവര്‍ തീര്‍ച്ചയായും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button