KeralaLatest NewsNews

മോഹൻലാൽ അനുകൂലിച്ച ഒരേയൊരു പാർട്ടി ഇതായിരുന്നു; സഹപാഠിയും നടനുമായ സന്തോഷിന്റെ വീഡിയോ വൈറലാകുന്നു

എവിടെയും പ്രത്യക്ഷമായി തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടില്ലാത്ത ഒരാളാണ് നടൻ മോഹൻലാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്ന ആളാണെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനോടൊന്നും മോഹൻലാൽ പ്രതികരിച്ചിരുന്നില്ല. പഠനകാലത്ത് മോഹൻലാലിന്റെ രാഷ്ട്രീയ ചായ്‌വ് ഏതുപാർട്ടിക്ക് വേണ്ടിയായിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നടനും കോളേജിൽ മോഹൻലാലിന്റെ സഹപാഠിയുമായിരുന്ന സന്തോഷാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read also: കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ട മാതൃകാ ദമ്പതികൾ; ആഷിക് അബുവിനും റിമ കല്ലിങ്കലിനും മണി ഓർഡർ അയച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

പ്രീഡിഗ്രിക്കും ഡിഗ്രിക്കും സന്തോഷ് തിരുവനന്തപുരം എം.ജി. കോളേജിലായിരുന്നു പഠിച്ചത്. മോഹൻലാലും അതേ ബാച്ചിൽ കൊമേഴ്‌സ് ആയിരുന്നു പഠിച്ചിരുന്നത്. മോഹൻലാൽ എസ്.എഫ്.ഐ.യും താൻ ഡി.എസ്.യു.വും. ആയിരുന്നു എന്ന് സന്തോഷ് പറയുന്നു. രാഷ്ട്രീയമായി എതിർ ചേരികളിലായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ സൗഹൃദത്തേക്കാൾ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button