Latest NewsNewsIndia

നോട്ടുകള്‍ കഴുകിയ ശേഷമെ ഉപയോഗിക്കുകയുള്ളു; മറ്റൊരാള്‍ തൊട്ടാല്‍ ദിവസത്തിൽ പത്ത് തവണ വരെ കുളിക്കണം; ഒടുവിൽ മനം മടുത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയുടെ അമിത വൃത്തി സഹിക്കാനാകാതെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്‌തു. പുട്ടമണി (38)യെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ശാന്തമൂർത്തി (40) യാണ് ആത്മഹത്യ ചെയ്‌തത്‌. 15 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് 12 വയസ്സും ഏഴ് വയസ്സും പ്രായമായ രണ്ട് കുട്ടികള്‍ ഉണ്ട്. കഴിഞ്ഞ ദിവസം ഫാമില്‍ വെച്ച്‌ ഇരുവരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൊല നടന്നത്.

Read also: ശരണ്യയുടെ ഫേസ്ബുക്ക് നിറയെ കുഞ്ഞ് വിഹാന്റെ ചിത്രങ്ങൾ; ഭര്‍ത്താവ് പ്രണവിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു; പക്ഷേ മനസ്സിൽ കൊണ്ടുനടന്നത് കാമുകനെ, യുവതിയ്‌ക്കെതിരേ സോഷ്യൽ മീഡിയ

ഒരു ദിവസം തന്നെ രണ്ട് കുട്ടികളെയും പുട്ടമണി പല തവണ കുളിപ്പിക്കും. ഭര്‍ത്താവ് നൽകുന്ന കറന്‍സി നോട്ടുകള്‍ കഴുകിയ ശേഷമാണ് ഉപയോഗിക്കുന്നത്. വിവിധ ജാതിയിലും മതത്തിലും പെട്ടവര്‍ തൊട്ടതുകൊണ്ടാണ് നോട്ടുകള്‍ കഴുകി ഉപയോഗിക്കുന്നതെന്നാണ് ഇതിന്റെ വിശദീകരണം. മറ്റൊരാള്‍ സ്പര്‍ശിച്ചാലോ ശൗചാലയത്തിലോ കാലിത്തൊഴുത്തിലോ പോയാല്‍ പോലും കുളിച്ച ശേഷം മാത്രമേ ഭര്‍ത്താവിനെ പുട്ടമണി വീട്ടില്‍ കയറ്റിയിരുന്നുള്ളുവെന്നും ഇവരുടെ ബന്ധുവായ രാജശേഖര്‍ പറയുന്നു. വീട്ടിലേക്ക് കയറണമെങ്കില്‍ കുളിച്ചിരിക്കണമെന്ന നിര്‍ബന്ധം പുട്ടമണിക്കുണ്ടായിരുന്നുവെന്നും അയല്‍വാസിയായ പ്രഭു സ്വാമി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button