അഹമ്മദാബാദ്: കോണ്‍ഗ്രസിനേയും സോണിയ ഗാന്ധിയേയും കുരുക്കിലാക്കി ഹവാല ഇടപാട് , കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് ഒഴുകിയത് കോടികള്‍ . സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പ് സമന്‍സ് അയച്ചു. കോണ്‍ഗ്രസ് ഓഫീസിലേക്ക് 400 കോടി രൂപയുടെ ഹവാല പണം എത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പ് സമന്‍സ് അയച്ചിരിക്കുന്നത്.
ഐടി നിയമത്തിലെ 131-ാം വകുപ്പ് പ്രകാരം ഫെബ്രുവരി 11ന് ആദായ നികുതി വകുപ്പ് സമന്‍സ് പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 14ന് പട്ടേല്‍ ഹാജരാകണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ഫരീദാബാദിലെ മെട്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പട്ടേല്‍ അറിയിക്കുകയായിരുന്നു.
യുപിഎയുടെ ഭരണ കാലഘട്ടത്തിലെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ അഹമ്മദ് പട്ടേലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലില്‍ നിന്ന് കണ്ടെടുത്ത ഒരു ഡയറിയില്‍ കരാര്‍ ഉറപ്പാക്കാന്‍ കൈക്കൂലി സ്വീകരിച്ചവരെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു.
Post Your Comments