മുംബൈ: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും മഹാരാഷ്ട്രയില്‍ ഇത് തടയില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആര്‍ പട്ടികയുടെ എല്ലാ വശങ്ങളും പരിശോധിച്ചെന്നും ഉദ്ധവ് പറഞ്ഞു.
അതേസമയം, ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും പൗരത്വഭേദഗതി നിയമം (സിഎഎ), എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ വ്യത്യസ്ഥ വിഷയങ്ങളാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
അതേസമയം, ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) തയ്യാറാക്കുന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന ആഭ്യന്തരവകുപ്പിന്റെ വിശദീകരണം ഇതുസംബന്ധിച്ചുയർന്നിട്ടുള്ള സംശയങ്ങളും ആശങ്കയും ദൂരീകരിക്കാൻ സഹായകമാകേണ്ടതാണ്. ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ വ്യക്തികളിൽ നിന്നോ കുടുംബങ്ങളിൽ നിന്നോ ഏതെങ്കിലും രേഖ ആവശ്യപ്പെടുകയില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാർലമെന്റിൽ വ്യക്തമാക്കിയത്.
ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തർക്കങ്ങൾ ഉടലെടുത്തപ്പോഴും സർക്കാർ നിലപാട് പല തലത്തിലുള്ളവർ വിശദമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ കക്ഷികളുടെ ആശങ്കയും സംശയങ്ങളും ഇപ്പോഴും നിലനിൽക്കുകയാണ്. ചൊവ്വാഴ്ച പാർലമെന്റിൽ ആഭ്യന്തരവകുപ്പ് നടത്തിയ പുതിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങേണ്ടതാണ്. എന്നാൽ ജനസംഖ്യാ കണക്കെടുപ്പേ ഇപ്പോൾ നടത്തരുതെന്ന് കേരള നിയമസഭയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷത്തുനിന്ന് വാദമുയർന്നത് വിചിത്രമെന്നുതന്നെ പറയാം.
ജനസംഖ്യാ രജിസ്റ്റർ പുതുക്കാൻ എത്തുന്ന എന്യൂമറേറ്റർമാർ വീട്ടുകാരോട് ഒരു രേഖയും ആവശ്യപ്പെടുകയില്ലെന്നാണ് കേന്ദ്രം പാർലമെന്റിൽ ഉറപ്പു നൽകിയിട്ടുള്ളത്. കുടുംബാംഗങ്ങളുടെ വിവരങ്ങൾ മാത്രമാണ് രജിസ്റ്റർ തയ്യാറാക്കാൻ ആവശ്യം. നൽകുന്ന വിവരങ്ങളുടെ ആധികാരികത തെളിയിക്കാൻ രേഖകൾ നൽകേണ്ടതില്ല.
വീട്ടുകാർ നൽകുന്ന വിവരങ്ങൾ രേഖപ്പെടുത്തേണ്ട ചുമതലയേ എന്യൂമറേറ്റർമാർക്കുള്ളൂ എന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിലപാട്. വിവാദപരമായ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) തയ്യാറാക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസവും പാർലമെന്റിനെ അറിയിച്ചത്. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും നടപ്പാക്കില്ലെന്ന തീരുമാനത്തിലാണ്.
Post Your Comments